

തൊടുപുഴ: ചക്കയുടെ കാലമായതോടെ ജനവാസ മേഖലയിൽ ചക്കകൊമ്പന്റെ സ്വൈരവിഹാരം. ചക്കക്കൊമ്പനൊപ്പം മറ്റ് കാട്ടാനക്കൂട്ടങ്ങളും ജനവാസ മേഖലയിൽ സജീവം. ചക്കകൾ വ്യാപകമായി ആന താഴെയിടുന്നുണ്ട്. ഇതിനൊപ്പം പ്രദേശത്തെ പലരുടേയും കൃഷികളും വലിയ തോതിലാണ് കാട്ടാനക്കൂട്ടം നശിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി കോഴിപന്നകുടി സ്വദേശി രാജാറാമിന്റെ കൃഷിയിടത്തിൽ എത്തിയ ചക്കക്കൊമ്പൻ പ്ലാവിൽ നിന്നു ചക്ക പറിക്കാൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. വളർത്തുനായ കുരച്ചു ചാടിയെങ്കിലും ആന പിൻവാങ്ങിയില്ല.
മൂന്ന് മണിക്കൂറോളം പ്രദേശത്ത് തമ്പടിച്ച കാട്ടാന പിന്നീട് ഇവിടെ നിന്നു അടുത്ത കൃഷിയിടത്തിലേയ്ക്ക് നീങ്ങി. പ്ലാവ് കുലുക്കിയും കുത്തി മറിച്ചും ചക്ക ഭക്ഷിക്കുക മാത്രമല്ല ഏലവും വാഴയും അടക്കമുള്ള കൃഷി വിളകളും വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ ഏക്കറ് കണക്കിനു കൃഷിയാണ് ചക്കക്കൊമ്പന്‍ മാത്രം നശിപ്പിച്ചത്. ഇത് കൂടാതെ മറ്റ് കാട്ടാന കൂട്ടങ്ങളും സിങ്കുകണ്ടം, ബിഎല്‍ റാവ് മേഖലകളില്‍ വ്യാപകമായി ഏലം കൃഷി നശിപ്പിച്ചിട്ടുണ്ട്.
കൈവശ ഭൂമിയ്ക്ക് പട്ടയം ഇല്ലാത്തതിനാൽ പല കര്‍ഷകര്‍ക്കും നഷ്ടപരിഹാരവും കിട്ടുന്നില്ല. പ്ലാവുകള്‍ വെട്ടി നീക്കുന്നതിന് കര്‍ഷകര്‍ തയ്യാറാണെങ്കിലും കൈവശ ഭൂമിയിലെ മരം മുറിക്കുന്നതിനും അനുമതിയുമില്ല. ആര്‍ആര്‍ടി സംഘത്തിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
