'മിഷന്‍ ചക്കക്കൊമ്പന്‍' ഓണ്‍, കുങ്കിയാനകള്‍ എത്തി; മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കും, കാടുമാറ്റം പിന്നീട് പരിഗണിക്കും

വിക്രം, ഭരത് എന്നീ കുങ്കിയാനകളെയാണ് എത്തിച്ചിരിക്കുന്നത്
chakkakkomban
Chakkakomban to Be Radio-CollaredExpress Photo
Updated on: 
1 min read

ഇടുക്കി: ചിന്നക്കനാലില്‍ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന് കാരണമായ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടിവച്ച് റേഡിയോ കോളര്‍ ധരിപ്പിക്കുന്ന നടപടികള്‍ ഇന്ന് ആരംഭിക്കും. ചക്കക്കൊമ്പനെ നിരീക്ഷിക്കാന്‍ കുങ്കിയാനകളെ ചിന്നക്കനാലിലെത്തിച്ചു. വിക്രം, ഭരത് എന്നീ കുങ്കിയാനകളെയാണ് മിഷന്‍ ചക്കക്കൊമ്പനായി എത്തിച്ചിരിക്കുന്നത്. വീണ്ടും ജനവാസ മേഖലയിലിറങ്ങിയ ചക്കക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിക്കുമെന്ന് വനംവകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ആനയെ മറ്റൊരു വനമേഖലയിലേക്ക് മാറ്റണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നതിനിടെയാണ് നടപടി. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷവും ജനവാസ മേഖലകള്‍ക്ക് ഭീഷണിയായി തുടരുകയാണെങ്കില്‍ ആനയെ കാടുമാറ്റുന്ന കാര്യം പരിഗണിക്കുമെന്ന് വനംവകുപ്പ് അറിയിച്ചു. കാട്ടാനയെ ഉടന്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് പ്രായോഗികമായ നടപടിയല്ലെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. റേഡിയോ കോളര്‍ ഘടിപ്പിക്കുന്നതിലൂടെ ആനയുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും.

ജനവാസ മേഖലകളിലേക്ക് ആന അടുക്കുന്ന സാഹചര്യം മുന്‍കൂട്ടി മനസിലാക്കി പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും ഇതിലൂടെ കഴിയും. കുങ്കിയാനകളുടെ സഹായത്തോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചക്കക്കൊമ്പന്റെ നീക്കങ്ങള്‍ നിരീക്ഷിക്കും. സുരക്ഷിതമായി ദൗത്യം നടത്താന്‍ അനുയോജ്യമായ സ്ഥലത്ത് ആനയെ കണ്ടെത്തിയ ശേഷമായിരിക്കും മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കുക. പ്രദേശത്തെ കുത്തനെയുള്ള ഭൂപ്രകൃതിയും വനമേഖലകളും ആനയിറങ്കല്‍ അണക്കെട്ടിന്റെ സാമീപ്യവും കണക്കിലെടുത്ത് അതീവ ജാഗ്രതയോടെയായിരിക്കും നടപടി.

അതേസമയം, ചിന്നക്കനാലിലെ ആനകളുടെ നിലനില്‍പ്പിലും ചക്കക്കൊമ്പന് നിര്‍ണായക സ്ഥാനമുണ്ട്. മേഖലയിലെ പ്രധാന കൊമ്പന്മാരില്‍ പലതും നഷ്ടമായതോടെ പ്രായപൂര്‍ത്തിയായ ഏക പ്രജനനശേഷിയുള്ള കൊമ്പനാണ് നിലവില്‍ ചക്കക്കൊമ്പന്‍. മനുഷ്യ-വന്യജീവി സംഘര്‍ഷത്തെ തുടര്‍ന്ന് 2023ല്‍ അരിക്കൊമ്പനെ പിടികൂടി മാറ്റിയിരുന്നു. വൈദ്യുതാഘാതമേറ്റാണ് സൂചിക്കൊമ്പന്‍ ചരിഞ്ഞത്. ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലില്‍ പരുക്കേറ്റാണ് മുറിവാലന്‍ ചരിഞ്ഞത്.

കഴിഞ്ഞ ജൂലൈയില്‍ ആനയിറങ്കല്‍ അണക്കെട്ടിന് സമീപം ഏഴ് വയസുള്ള ആണ്‍കാട്ടാനയെ ചത്തനിലയില്‍ കണ്ടെത്തിയതും മേഖലയിലെ ആനകളുടെ എണ്ണത്തിന് തിരിച്ചടിയായി. ഇതോടെ ചിന്നക്കനാല്‍ മേഖലയിലെ ആനകളുടെ എണ്ണം 17 ആയി കുറഞ്ഞു. ശേഷിക്കുന്ന ആണ്‍ ആനകളില്‍ ഒന്ന് ആറു വയസുള്ള കുട്ടിയാനയാണ്. മറ്റൊന്ന് അതിലും പ്രായം കുറഞ്ഞ ആനയും. ഇവ പ്രായപൂര്‍ത്തിയാകാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും.

chakkakkomban
ചക്കക്കൊമ്പനെ തളയ്ക്കാൻ അനുമതി; റേഡിയോ കോളർ ഘടിപ്പിക്കും
chakkakkomban
പക്ഷിപ്പനി: ആലപ്പുഴ ചോദിക്കുന്നു, എന്നു തീരും ഈ ദുരിത കാലം?
chakkakkomban
​കയ്യേറ്റക്കാർ കൈയടക്കിയ ഭൂമി തിരികെ നൽകണം; ചിന്നക്കനാലിൽ വൻ പ്രക്ഷോഭത്തിനൊരുങ്ങി ആദിവാസി ജനത
Summary

Chakkakomban to Be Radio-Collared; Translocation Remains an Option

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER