പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കശ്യപ് വര്‍മ്മയാണ് നറുക്കെടുപ്പ് നടത്തിയത്
Sabarimala
ed prasad choosd as New Melsanthi for Sabarimala, MG Manu malikappuram
Updated on
1 min read

പത്തനംതിട്ട: ചാലക്കുടി സ്വദേശി പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി. തുലാംമാസ പൂജകള്‍ക്കായി നടതുറന്നതിന് പിന്നാലെ നടത്തിയ നറുക്കെടുപ്പിലാണ് ചാലക്കുടി മഠത്തൂര്‍ കുന്ന് ഏറന്നൂര്‍ മനയിലെ പ്രസാദ് ഇ ഡി തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത ഒരുവര്‍ഷം ശബരിമലയില്‍ പുറപ്പെടാശാന്തിയായിരിക്കും പ്രസാദ് ഇ ഡി. നിലവില്‍ ആറേശ്വരം ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം മേല്‍ശാന്തിയാണ്.

Sabarimala
'കട്ടിളപ്പാളി കൊണ്ടുപോയതില്‍ നഷ്ടം പറ്റി, പകരം ദ്വാരപാലക ശില്‍പ്പം തന്നുവിട്ടു'; സ്വര്‍ണം പൂശലില്‍ വന്‍ ഗൂഢാലോചന, ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി

ശബരിമല സന്നിധാനത്ത് പന്തളം കൊട്ടാരത്തില്‍ നിന്നുള്ള കശ്യപ് വര്‍മ്മയാണ് നറുക്കെടുപ്പ് നടത്തിയത്. പതിനാല് പേരില്‍ നിന്നാണ് ശബരിമലയിലെ മേല്‍ശാന്തിയെ തിരഞ്ഞെടുത്ത്. എട്ട് നറുക്കിന് ഒടുവിലാണ് പ്രസാദ് ഇഡിയെ തിരഞ്ഞെടുത്ത്.

Sabarimala
ഇടുക്കിയില്‍ ശക്തമായ മഴ, വീടുകളില്‍ വെള്ളം കയറി; മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കും

മുട്ടത്തൂര്‍ മഠം ആയിരതെങ്ങ് എം ജി മനു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. കൊല്ലം മയ്യനാട് സ്വദേശിയാണ് ഇദ്ദേഹം. പന്തളം കൊട്ടാരത്തില്‍ നിന്നുള്ള മൈഥിലി കെ. വര്‍മ്മയാണ് മാളികപ്പുറം മേല്‍ശാന്തി നറുക്കെടുപ്പ് നിര്‍വഹിച്ചത്. ഹൈക്കോടതി നിരീക്ഷകന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

Summary

Prasad ED, a native of Chalakudy, was selected as the Sabarimala Melshanti. Prasad ED, a resident of Chalakudy Mathathur Kunnu Erannur Mana, was selected in a draw held after the temple was opened for the Thulam month pujas.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com