'അങ്ങനെയെങ്കില്‍ പുതുപ്പള്ളി ഒഴിഞ്ഞുകൊടുക്കാം'; മറിയ മത്സരിക്കുന്നതില്‍ ചാണ്ടി ഉമ്മന് എതിര്‍പ്പ്

'ഒരു കുടുംബത്തില്‍നിന്ന് രണ്ടുപേര്‍ മത്സരിക്കുന്നത് ശരിയല്ല. അത് ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശങ്ങള്‍ക്ക് എതിരാണ്'
Maria Oommen, Chandy Oommen
Maria Oommen, Chandy Oommenഫയൽ
Updated on
1 min read

കോട്ടയം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്‍ മത്സരിക്കുന്നതിനെതിരെ സഹോദരന്‍ ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്ത്. ഒരു കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ത്ഥി മതിയെന്നാണ് ചാണ്ടി ഉമ്മന്റെ നിലപാട്. മറിയയ്ക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പുതുപ്പള്ളിയില്‍ നിന്ന് മാറിക്കൊടുക്കാന്‍ തയ്യാറാണെന്നും ചാണ്ടി ഉമ്മന്‍ സൂചിപ്പിച്ചു.

Maria Oommen, Chandy Oommen
'ജോര്‍ജ് കുര്യന്‍ വലിയ നേതാവല്ല, ഒന്നും ചെയ്തിട്ടില്ല, തോല്‍ക്കാന്‍ പോകുന്ന ആള്‍'; തുറന്നടിച്ച് നോബിള്‍ മാത്യു, സസ്‌പെന്‍ഷന്‍

ചെങ്ങന്നൂരില്‍ മറിയ ഉമ്മന്‍ സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ചാണ്ടി ഉമ്മന്റെ നിലപാട്. ഒരു കുടുംബത്തില്‍നിന്ന് രണ്ടുപേര്‍ മത്സരിക്കുന്നത് ശരിയല്ല. അത് ഉമ്മന്‍ചാണ്ടിയുടെ ആദര്‍ശങ്ങള്‍ക്ക് എതിരാണ് എന്നുമാണ് ചാണ്ടി ഉമ്മന്‍ പറയുന്നത്. ഒരുമാസം മുന്‍പ് തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയ സമയത്ത് മറിയയുടെ പേര് ഉയര്‍ന്നുവന്നപ്പോഴും സമാന നിലപാടായിരുന്നു ചാണ്ടി ഉമ്മന്റേത്.

Maria Oommen, Chandy Oommen
ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ കൊടുങ്ങല്ലൂരില്‍ ട്വിന്റി 20 സ്ഥാനാര്‍ഥി

ഇക്കാര്യം ചാണ്ടി ഉമ്മന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എന്നിവരെ അറിയിച്ചു എന്നാണ് വിവരം. മറിയയ്ക്ക് മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പുതുപ്പള്ളിയില്‍ നിന്ന് താന്‍ മാറിക്കൊടുക്കാമെന്നാണ് ചാണ്ടി അറിയിച്ചിരിക്കുന്നത്. ചാണ്ടി ഉമ്മന്റെ നിലപാടില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എന്തു തീരുമാനം സ്വീകരിക്കുമെന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.

Summary

Kerala News: Chandy Oommen MLA has come out against former Chief Minister Oommen Chandy's daughter Maria Oommen contesting.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com