വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്ഫോമില്‍ പണം നിക്ഷേപിച്ചു; 72കാരനില്‍നിന്ന് 81 ലക്ഷം രൂപ തട്ടി

cyber crime alert
cyber crime alertഫയൽ
Updated on
1 min read

കൊച്ചി വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ കൊച്ചി സ്വദേശിയായ 72 കാരനില്‍നിന്ന് 81 ലക്ഷം രൂപ തട്ടിയെടുത്തു. എളംകുളം സ്വദേശിയാണ് തട്ടിപ്പിനിരയാക്കിയത്. കഴിഞ്ഞ നവംബര്‍ ആറ് മുതല്‍ ഡിസംബര്‍ അഞ്ച് വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്.

വ്യാജ ഓണ്‍ലൈന്‍ ട്രേഡിങ് പ്ലാറ്റ്‌ഫോം വഴിയായിരുന്നു തട്ടിപ്പ്. വാട്‌സാപ്പ് വഴി പരാതിക്കാരനെ ബന്ധപ്പെട്ട സംഘം ഈ പ്ലാറ്റ്‌ഫോം വഴിയുള്ള ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വന്‍ലാഭം വാഗ്ദാനം ചെയ്തു. പരാതിക്കാരന്‍ വിവിധ ബാങ്ക് അക്കൗണ്ടുകള്‍ വഴി രണ്ടു തവണകളായി 81,02,560 രൂപ തട്ടിപ്പുസംഘത്തിന് കൈമാറി.

cyber crime alert
കൈക്കൂലി കേസില്‍ അറസ്റ്റിലായ എംവിഡി ഉദ്യോഗസ്ഥന് ജയിലിന് പുറത്ത് സ്വീകരണം

പണം നിക്ഷേപിച്ചെങ്കിലും ലാഭം ലഭിക്കാതെ വന്നതോടെയാണ് ഇയാള്‍ പൊലീസിനെ സമീപിച്ചത്. പരാതിയില്‍ എറണാകുളം സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തട്ടിപ്പുകാര്‍ പരാതിക്കാരനെ വാട്സ്ആപ്പ് വഴി ബന്ധപ്പെടുകയും ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് വ്യാജ ട്രേഡിങ് പ്ലാറ്റ്ഫോം വഴി തുക നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

Summary

72-year-old man cheated out of Rs 81 lakh by depositing money on fake online trading platform

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com