നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുണ്ടോ? ഓണ്‍ലൈനായി എങ്ങനെ പരിശോധിക്കാം

Check your name on the voter list online using Election Commission's portal and app
പ്രതീകാത്മക ചിത്രം
Updated on
1 min read

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടുണ്ടോ? വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് ഓണ്‍ലൈനിലായി എങ്ങനെ പരിശോധിക്കാം. https://electoralsearch.eci.gov.in/ എന്ന പേജില്‍ പ്രവേശിച്ചോ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ecinet എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയോ പരിശോധന നടത്താം.

സെര്‍ച്ച് ബൈ എപിക്: ഈ ഓപ്ഷനും തുടര്‍ന്നു ഭാഷയും തെരഞ്ഞെടുത്ത് എപിക് നമ്പര്‍ (വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍) നല്‍കുകയും സംസ്ഥാനം തെരഞ്ഞെടുക്കുകയും ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും.

സെര്‍ച്ച് ബൈ ഡീറ്റെയില്‍സ്: ഈ ഓപ്ഷനില്‍ ആദ്യം സംസ്ഥാനം, ഭാഷ, വോട്ടറുടെ പേര്, വയസ്സ് അല്ലെങ്കില്‍ ജനനത്തീയതി എന്നിവ നല്‍കണം. അടുത്ത കോളത്തില്‍ വോട്ടര്‍പട്ടികയിലെ ബന്ധുവിന്റെ പേരു നല്‍കണം. പിന്നീടു ജില്ലയും നിയമസഭാ മണ്ഡലവും നല്‍കിയാല്‍ വിവരങ്ങള്‍ ലഭിക്കും.

സെര്‍ച്ച് ബൈ മൊബൈല്‍: വോട്ടര്‍ പട്ടികയുമായി മൊബൈല്‍ ഫോണ്‍ നമ്പര്‍ ബന്ധിപ്പിച്ചവര്‍ക്കാണ് ഈ സൗകര്യം. സംസ്ഥാനം തെരഞ്ഞെടുത്തു ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ ഒടിപി എത്തും. ഇതു നല്‍കിയാല്‍ വിവരങ്ങള്‍ ലഭിക്കും.

പിഡിഎഫും ലഭിക്കാന്‍

ബൂത്തിലെ മുഴുവന്‍ വോട്ടര്‍മാരുടെയും പട്ടിക പിഡിഎഫ് ആയി ഡൗണ്‍ലോഡ് ചെയ്തു പേരു പരിശോധിക്കാനുള്ള സൗകര്യവുമുണ്ട്. https://voters.eci.gov.in/download-eroll?stateCode=S11ല്‍ പ്രവേശിച്ചു ജില്ലയും മണ്ഡലവും നല്‍കിയ ശേഷം ഭാഷ തെരഞ്ഞെടുക്കണം. മണ്ഡലത്തിലെ മൊത്തം ബൂത്തുകളുടെ പട്ടിക തെളിയും.

Summary

Check your name on the voter list online using Election Commission's portal and app

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com