ചേരാനെല്ലൂര്‍ അപകടം; പ്രതിയുടെ പിതാവായ ജഡ്ജിയുടെ വീട്ടില്‍ പൊലീസ് പരിശോധന; സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു

അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് പരിശോധന
Cheranelloor Accident
ചേരാനെല്ലൂര്‍ അപകടം; പ്രതിയുടെ പിതാവായ ജഡ്ജിയുടെ വീട്ടില്‍ പൊലീസ് പരിശോധന
Author:
Updated on: 
1 min read

കൊച്ചി: ചേരാനെല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ ജയബാലകൃഷ്ണന്‍ മരിച്ച സംഭവത്തില്‍ പ്രതിയുടെ പിതാവായ ജഡ്ജിയുടെ വീട്ടില്‍ പൊലീസ് പരിശോധന. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. ജഡ്ജിയുടെ അറസ്റ്റിന് ഹൈക്കോടതിയുടെ അനുമതി കാത്തുനില്‍ക്കെയാണ് പൊലീസ് പരിശോധന.

അപകടവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് പരിശോധനയെന്നാണ് വിവരം. പ്രതി വീട്ടില്‍ നിന്ന് ഇറങ്ങിയതുള്‍പ്പടെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

അതേസമയം, ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കളും ചേരാനല്ലൂര്‍ പൊലീസും തമ്മില്‍ നടത്തിയ മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച അവസാനിച്ചു. അഭിഭാഷകനൊപ്പമാണ് ജയബാലകൃഷ്ണന്റെ ബന്ധുക്കള്‍ പൊലീസിനെ കാണാനെത്തിയത്. ചര്‍ച്ചയില്‍ പൊലീസിന്റെ ഭാഗത്തുനിന്നുള്ള നടപടികളെ കുറിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ധരിപ്പിച്ചു. ഹൈക്കോടതിയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും ഇതുസംബന്ധിച്ചുള്ള വിവരങ്ങള്‍ പൊലീസ് കൈമാറിയിട്ടുണ്ടെന്നും ചര്‍ച്ചയില്‍ കുടുംബത്തെ രേഖകള്‍ കാണിച്ച് പൊലീസ് വിശദീകരിച്ചു. തുടര്‍ന്ന് ചര്‍ച്ച കഴിഞ്ഞ് പുറത്തുവന്ന കുടുംബാംഗങ്ങള്‍ പൊലീസ് നടപടികളില്‍ തങ്ങള്‍ തൃപ്തരാണെന്നും പ്രതികള്‍ക്ക് എതിരെ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും മാധ്യമങ്ങളോടു പറഞ്ഞു.

വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ കാറിന്റെ ഉടമസ്ഥനായ ജഡ്ജിക്കെതിരെ നടപടി സ്വീകരിക്കാന്‍ പൊലീസിനു ഹൈക്കോടതിയുടെ അനുമതി ആവശ്യമാണ്. ഈ അനുമതി സംബന്ധിച്ച ഉത്തരവ് നാളെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കുടുംബം പറഞ്ഞു. അതേസമയം കുറ്റവാളികള്‍ ഇപ്പോഴും സ്വതന്ത്രരായി കഴിയുകയാണ്. 17കാരന്റെ ജാമ്യം റദ്ദാക്കുവാനും കാര്‍ ഉടമസ്ഥനായ പിതാവിനെ ജോലിയില്‍നിന്നും പിരിച്ചുവിടണമെന്നും ജയബാലകൃഷ്ണന്റെ കുടുംബം ആവശ്യപ്പെട്ടു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കുടുംബം ജില്ലാ കോടതിയെ സമീപിക്കും.

Summary

Cheranalloor accident: Police search the house of the judge who is the accused's father.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com