ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും

തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം എസ്ഐആര്‍ നടപടികളുടെ പുരോഗതിയും പരിശോധിക്കും
Chief Election Commissioner Gyanesh Kumar
Chief Election Commissioner Gyanesh KumarFile
Updated on
1 min read

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ്‌കുമാര്‍ ഇന്ന് കേരളത്തിലെത്തും. മൂന്നു ദിവസം അദ്ദേഹം സംസ്ഥാനത്തുണ്ടാകും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം എസ്ഐആര്‍ നടപടികളുടെ പുരോഗതിയും പരിശോധിക്കും.

Chief Election Commissioner Gyanesh Kumar
കൊല്ലങ്കോട് വന്‍ കവര്‍ച്ച, പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 44.5 പവന്‍ സ്വര്‍ണം കവര്‍ന്നു

വൈകീട്ട് അഞ്ചരയോടെയാണ് ഗ്യാനേഷ്‌കുമാര്‍ കൊച്ചിയിലെത്തുന്നത്. നാളെയും മറ്റന്നാളുമാണ് ഔദ്യോഗിക പരിപാടികളില്‍ പങ്കെടുക്കുക. ഗ്യാനേഷ് കുമാര്‍ നാളെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായും ഡിജിപി, ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.

Chief Election Commissioner Gyanesh Kumar
'സ്വകാര്യ വീഡിയോ കൈവശം !', സ്പാ നടത്തിപ്പുകാരിയുടെ വീടുകയറി ആക്രമിച്ച് യുവതി; സ്വർണവും പണവും കവർന്നു ( വീഡിയോ)

ശനിയാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനവും വിളിച്ചിട്ടുണ്ട്. കേരളത്തില്‍ ഏപ്രില്‍ അവസാന വാരത്തോടെ നിയമസഭ തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളാണ് നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുന്നത്.

Summary

Chief Election Commissioner Gyanesh Kumar will arrive in Kerala today to assess the preparations for the assembly elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com