'എസ്‌ഐആറിന് വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കില്ല; സ്വമേധയാ വരാം, പഠനം തടസ്സപ്പെടില്ല'

അധ്യാപകരുടെ സമ്മതത്തോടെ, പഠനത്തിന് തടസ്സമുണ്ടാവാത്ത രീതിയില്‍, സ്വമേധയാ തയാറാവുന്ന കുട്ടികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മറിച്ചുളള വാര്‍ത്തകള്‍ തെറ്റിദ്ധാരണ മൂലമാണെന്നും മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.
Rathan U Kelkar, Chief Electoral Officer, Kerala
രത്തന്‍ യു ഖേല്‍ക്കര്‍
Updated on
1 min read

തിരുവനന്തപുരം: സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. അധ്യാപകരുടെ സമ്മതത്തോടെ, പഠനത്തിന് തടസ്സമുണ്ടാവാത്ത രീതിയില്‍, സ്വമേധയാ തയാറാവുന്ന കുട്ടികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് ഉദ്ദേശിക്കുന്നതെന്നും മറിച്ചുളള വാര്‍ത്തകള്‍ തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

Rathan U Kelkar, Chief Electoral Officer, Kerala
ഇനി പുലാവ് ഇല്ല; ശബരിമലയില്‍ അന്നദാനമായി പപ്പടവും പായസവും അടക്കം കേരള സദ്യ

സ്‌കൂളുകളിലും കോളജുകളിലുമുള്ള വിദ്യാര്‍ഥികള്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകളുടെ ഭാഗമാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങളിലൂടെയും പ്രായോഗിക അനുഭവങ്ങളിലൂടെയും വിദ്യാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ഭാഗമാവാനുള്ള വേദിയായാണ് ഈ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. സ്‌കൂള്‍ കുട്ടികളുടെ സേവനം ഏലത്തൂര്‍ ഇആര്‍ഒ (ഇലക്ടറല്‍ റജിസ്‌ട്രേഷന്‍ ഓഫിസര്‍) ആവശ്യപ്പെട്ടതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടന്‍ താന്‍ നേരിട്ട് ഉദ്യോഗസ്ഥനുമായി സംസാരിച്ചതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു. സ്വമേധയാ തയാറാവുന്ന കുട്ടികളുടെ സേവനം ഉപയോഗപ്പെടുത്താനാണ് ഇആര്‍ഒ ഉദ്ദേശിച്ചിരുന്നതെന്നും മറിച്ചുളള വാര്‍ത്തകള്‍ തെറ്റിദ്ധാരണ മൂലമാണെന്നും അദ്ദേഹം പറഞ്ഞു. ആ വിദ്യാലത്തില്‍ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ പറഞ്ഞു.

Rathan U Kelkar, Chief Electoral Officer, Kerala
രണ്ടര വര്‍ഷമായി ഫണ്ട് അനുവദിക്കുന്നില്ല; കിട്ടാനുള്ളത് 1158 കോടി; തടയുന്നതില്‍ സംസ്ഥാന ബിജെപിക്കും പങ്കെന്ന് വി ശിവന്‍കുട്ടി

എസ്‌ഐആറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തത്തെക്കുറിച്ച് വന്ന ചില റിപ്പോര്‍ട്ടുകള്‍ തെറ്റായ ധാരണ സൃഷ്ടിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങും പറഞ്ഞു. എസ്‌ഐആര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദ്യാര്‍ഥികളുടെ പങ്കാളിത്തം അവരുടെ സമഗ്ര വിദ്യാഭ്യാസം ലക്ഷ്യമിട്ടുള്ളതാണെന്നും അത് പഠനത്തെ ബാധിക്കില്ലെന്നും കലക്ടര്‍ വിശദീകരിച്ചു.

സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി (എസ്‌ഐആര്‍) ബന്ധപ്പെട്ട ജോലികള്‍ക്ക് വിദ്യാര്‍ഥികളെ ഉപയോഗിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് അനുബന്ധ ജോലികള്‍ക്കായി എന്‍എസ്എസ്, എന്‍സിസി വളണ്ടിയര്‍മാരായ വിദ്യാര്‍ഥികളെ നിയോഗിക്കാനുള്ള ചില റവന്യൂ ഉദ്യോഗസ്ഥരുടെ ആവശ്യം പഠനത്തെ തടസ്സപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Summary

Chief Electoral Officer's clarification regarding the involvement of students in the Kerala voter list update

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com