മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍

രാവിലെ 11 മണിക്ക് പമ്പയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക അവലോകന യോഗം ചേരും
Sabarimala
sabarimalaഫയൽ
Edited By:
Updated on: 
1 min read

തിരുവനന്തപുരം: തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നാളെ (ശനിയാഴ്ച) ശബരിമലയിലെത്തും. രാവിലെ ഒന്‍പതിന് നിലക്കലില്‍ എത്തുന്ന മുഖ്യമന്ത്രി വി ഡി സതീശനും ദേവസ്വം മന്ത്രി കെ മുരളീധരനും തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ പരിശോധിക്കും.

Sabarimala
'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ

രാവിലെ പത്തരക്ക് വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗം പമ്പ ശ്രീരാമ സാകേത ഓഡിറ്റോറിയത്തില്‍ നടക്കും. തുടര്‍ന്ന് വൈകിട്ട് നാല് മണിയോടെ സന്നിധാനത്ത് എത്തുന്ന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും അവിടുത്തെ മുന്നൊരുക്കങ്ങള്‍ പരിശോധിക്കും. അഞ്ച് മണിയോടെ മുഖ്യമന്ത്രി ക്ഷേത്ര ദര്‍ശനം നടത്തും. തുലാമാസപൂജകള്‍ക്കായി ശബരിമലയില്‍ നാളെയാണ് നടതുറക്കുന്നത്. ഒക്ടോബര്‍ 22 വരെ പൂജകള്‍ ഉണ്ടായിരിക്കും.

Summary

The Chief Minister and the Devaswom Minister will be at Sabarimala tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com