'ഇതാണ് റിയല്‍ കേരള സ്റ്റോറി'; വയനാട് ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തിന് ക്ഷണിച്ച് മുഖ്യമന്ത്രി

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് പിന്നാലെ സര്‍ക്കാര്‍ നല്‍കിയ ഏറ്റവും വലിയ ഉറപ്പാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്.
Chief Minister  Pinarayi Vijayan invites for Wayanad Township inauguration
Chief Minister Pinarayi Vijayan invites for Wayanad Township inaugurationfacebook
Updated on
1 min read

തിരുവനന്തപുരം: വയനാടിന്റെ കണ്ണീരൊപ്പാന്‍ കേരളം ഒറ്റക്കെട്ടായി പടുത്തുയര്‍ത്തിയ പുനരധിവാസ ടൗണ്‍ഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരി 25 ന് ഉദ്ഘാടനം ചെയ്യും. 2024 ജൂലൈ 30ലെ മഹാദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ ഒരുക്കിയ 178 വീടുകളാണ് അന്നേ ദിവസം നാടിന് സമര്‍പ്പിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ചരിത്രനിമിഷത്തിലേക്ക് ഏവരെയും ഹൃദയപൂര്‍വ്വം ക്ഷണിച്ചത്.

Chief Minister  Pinarayi Vijayan invites for Wayanad Township inauguration
'വീഴ്ച സംഭവിച്ചിട്ടില്ല'; വയറ്റില്‍ കത്രിക കുടുങ്ങിയതില്‍ ഡോക്ടര്‍ ഷാഹിദയ്ക്ക് ക്ലീന്‍ ചിറ്റ്

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിന് പിന്നാലെ സര്‍ക്കാര്‍ നല്‍കിയ ഏറ്റവും വലിയ ഉറപ്പാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ദുരന്തബാധിതര്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള പുനരധിവാസം ഉറപ്പാക്കുമെന്ന വാഗ്ദാനം പാലിക്കപ്പെടുകയാണ്. ദുരന്തസമയത്ത് സമാനതകളില്ലാത്ത വിധം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്ന സൈനികര്‍, ആരോഗ്യപ്രവര്‍ത്തകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങി നാനാതുറകളിലുള്ളവരെയും പുനരധിവാസത്തിനായി സഹായിച്ചവരെയുമാണ് മുഖ്യമന്ത്രി പ്രധാനമായും ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

Chief Minister  Pinarayi Vijayan invites for Wayanad Township inauguration
ഹര്‍ജി നിലനില്‍ക്കെ സര്‍ക്കാരിന്റെ പുതിയ ബ്രാന്‍ഡിക്ക് പേരിട്ടു; റിപ്പോര്‍ട്ട് തേടി കോടതി

കല്‍പ്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിര്‍മ്മിച്ച ടൗണ്‍ഷിപ്പില്‍ വെച്ചാണ് ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍ ഒരു നാട് തന്നെ മണ്ണിനടിയിലായ വേദനയില്‍ നിന്നും വയനാടിനെ തിരികെക്കൊണ്ടുവന്നത് മലയാളിയുടെ ഐക്യമാണെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. നാം ഒറ്റക്കെട്ടായി തീര്‍ത്ത ഈ അതിജീവനമാണ് ലോകത്തിന് മുന്നില്‍ മഹത്തായ മാതൃകയായി ഉയര്‍ന്നുനില്‍ക്കുന്ന റിയല്‍ കേരള സ്റ്റോറിയെന്നും അദ്ദേഹം കുറിച്ചു. നവകേരളത്തിന്റെ കരുത്തായി മാറുന്ന ഈ ടൗണ്‍ഷിപ്പ് ഉദ്ഘാടനത്തോടെ ദുരന്തബാധിതര്‍ക്ക് പുതിയ ജീവിതത്തിലേക്കുള്ള വാതിലുകളാണ് തുറക്കപ്പെടുന്നത്.

Summary

Chief Minister Pinarayi Vijayan invites for Wayanad Township inauguration

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com