

കോഴിക്കോട്: പലസ്തിനുമായി മാത്രമെ ഇന്ത്യക്ക് ബന്ധമുണ്ടായിരുന്നുള്ളു, പലസ്തിനെ മാത്രമെ നാം അംഗീകരിച്ചിരുന്നുള്ളുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പലസ്തിന്‍ ഐക്യദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇസ്രയേല്‍ നാം അംഗീകരിക്കാത്ത രാഷ്ട്രമായിരുന്നു. സാധാരണ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പോലും പുലര്‍ത്തിയിരുന്നില്ല. എപ്പോഴാണ് ഇതിന് മാറ്റം വന്നതെന്ന് ഓര്‍ക്കണം. അമേരിക്കന്‍ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇസ്രയേലിനെ നാം അംഗീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ തുറകളിലുള്ളവരും വിവിധ അഭിപ്രായങ്ങള്‍ വച്ചുപുലര്‍ത്തുന്നവരുമാണ് ഇവിടെ കൂടിയിട്ടുള്ളത്. എന്നാല്‍ എല്ലാവരും ഇവിടെ ഒരേവികാരത്തിലും ഒരേ മനോഭാവത്തിലാണ്. പൊരുതുന്ന പലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. അതോടൊപ്പം ലോകത്തെ സാമ്രാജ്യത്വശക്തികള്‍ ഇസ്രയേലിനെ മുന്‍നിര്‍ത്തി പലസ്തിന്‍ ജനതക്കെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ആ വികാരമുള്ളവരാണ് ഇവിടെ ഒന്നിച്ച് കൂടിയിരിക്കുന്നത്. അതില്‍ മറ്റൊന്നും നമുക്ക് തടസമായി നില്‍ക്കുന്നില്ല. ഈ പരിപാടി കോഴിക്കോട് വച്ച് ആയതില്‍ പ്രത്യേക ഔചിത്യ ഭംഗിയുണ്ട്. കാരണം നമ്മുടെ കേരളം ഏറ്റവും കടുത്ത സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്. അതില്‍ ഐതിഹാസിക രംഗങ്ങള്‍ സൃഷ്ടിച്ചത് കോഴിക്കോടാണ്. ഇന്നത്തെ കാലത്ത് സാമ്രാജ്യത്വം നടത്തുന്ന പുതിയനീക്കങ്ങള്‍ക്കെതിരെയുള്ള ഒരു ഐക്യനിര ഇവിടെ വച്ച് രൂപപ്പെടുന്നുവെന്നതും അതിന് അതുകൊണ്ടുതന്നെ പ്രത്യേതമായ ഔചിത്യഭംഗിയും വന്ന് ചേരുകയാണെന്നും പിണറായി പറഞ്ഞു.
ലോകത്താകെ പലസ്തിന്‍ ജനതക്ക് നേരെ നടക്കുന്ന കൊടുംക്രൂരതയ്‌ക്കെതിരെ ലക്ഷണക്കണക്കിന് ആളുകള്‍ ചേര്‍ന്ന് പ്രതിഷേധം നടത്തിവരികയാണ്. സ്വാതന്ത്യസമരം നടക്കുന്ന ഘട്ടത്തിലും നാം പലസ്തിനൊപ്പമായിരുന്നു. സ്വാതാന്ത്ര്യാനന്തര ഇന്ത്യയില്‍ പലസ്തീനെ അംഗികരിച്ചനിലപാടാണ് നാം സ്വീകരിച്ചത്. ഈ നില ദീര്‍ഘകാലം തുടര്‍ന്നു. പലസ്തിനുമായി മാത്രമെ ഇന്ത്യക്ക് ബന്ധമുണ്ടായിരുന്നുള്ളു. പലസ്തിനെ മാത്രമെ നാം അംഗീകരിച്ചുള്ളു. ഇസ്രയേല്‍ നാം അംഗീകരിക്കാത്ത രാഷ്ട്രമായിരുന്നു. സാധാരണ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം പോലും പുലര്‍ത്തിയിരുന്നില്ല. എപ്പോഴാണ് ഇതിന് മാറ്റം വന്നതെന്ന് ഓര്‍ക്കണം. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ പിന്തുണയോടെയാണ് ഇസ്രയേല്‍ എല്ലാ ക്രൂരതയും നടത്തുന്നത്.
നമ്മള്‍ ശക്തമായ സാമ്രാജ്യത്വവിരുദ്ധ നിലപാട് സ്വീകരിച്ചപ്പോള്‍ നമ്മുടെ നിലപാടിന് വ്യക്തത ഉണ്ടായിരുന്നു. എന്നാല്‍ മെല്ലെ മെല്ലെ രാജ്യത്തിന്റെ നിലപാടില്‍ വെള്ളം ചേര്‍ക്കുന്ന അവസ്ഥയുണ്ടായി. നരസിംഹറാവു പ്രധാമന്ത്രിയായപ്പോള്‍ അതിനെ പൂര്‍ണതിയിലേക്ക് എത്തിച്ചു. ആ കാലത്താണ് ഇസ്രയേലിനെ അംഗീകരിക്കുന്നത്. അതിന്റെ പിന്നില്‍ അമേരിക്കയോടുള്ള ചങ്ങാത്തമായിരുന്നു. അമേരിക്കയുടെ സമ്മര്‍ദത്തിന് നാം കീഴ്‌പ്പെടുകയായിരുന്നു. ആ സമ്മര്‍ദ്ദം പിന്നെ ഏങ്ങനെ വളര്‍ന്നുവന്നത് നാം കണ്ടതാണ്. ഒന്നാം യുപിഎ ഗവണ്‍മെന്റ് ഇടതുപക്ഷം പിന്തുണ നല്‍കിയപ്പോള്‍ ഉറപ്പില്‍ നിന്ന് വ്യതിചലിച്ച് അമേരിക്കയ്ക്ക് കീഴ്‌പ്പെടുന്ന നിലപാടിലേക്ക് കേന്ദ്രസര്‍ക്കാര്‍ പോയി. അതുകൊണ്ടാണ് ഇടതുപക്ഷം പിന്തുണ പിന്‍വലിക്കാന്‍ ഇടയായത്. ആ അമേരിക്കന്‍ ബാന്ധവം ഇന്ത്യയെ എവിടെയെത്തിച്ചുവെന്ന് നാം ഓര്‍ക്കണം. ആ നയവും ഇന്നത്തെ ബിജെപി നയവും തമ്മില്‍ എന്താണ് വ്യത്യാസം. രാജ്യത്ത് പലയിടങ്ങളില്‍ പലസ്തിന്‍ ഐക്യദാര്‍ഢ്യം പ്രകടപ്പിച്ച് ജനം തെരുവില്‍ ഇറങ്ങുന്നുണ്ട്. അത് പ്രധാനമായും ഇടതുപക്ഷം സംഘടിപ്പിക്കുന്നത്. എവിടെ ഈ രാജ്യത്തെ വലിയ സ്വാധീനമുള്ള രാഷ്ട്രീയപാര്‍ട്ടികളെ കാണാത്തത്. ഇതൊന്നും അവ്യക്തതയുടെ ഭാഗമായിട്ടല്ല. കൃത്യമായ നിലപാട് ഇല്ലായ്മയാണെന്നും പിണറായി പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates