ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അമിത് ഷായെ സ്വീകരിച്ച് മുഖ്യമന്ത്രി; സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം ഇന്ന്  

ഇന്ന് രാവിലെ 10 30ന് നടക്കുന്ന സമ്മേളനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷത വഹിക്കും
Published on

തിരുവനന്തപുരം: ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ ഇന്റർ സ്റ്റേറ്റ് കൗൺസിൽ യോഗം ഇന്ന്. ഇതിൽ പങ്കെടുക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
വെള്ളിയാഴ്ച രാത്രിയോടെ കേരളത്തിലെത്തി. 

ഇന്ന് രാവിലെ 10 30ന് നടക്കുന്ന സമ്മേളനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷത വഹിക്കും. കോവളം റാവിസ് ഹോട്ടലിലാണ് സമ്മേളനം. കൗണ്‍സില്‍ യോഗത്തിന്റെ അധ്യക്ഷ സ്ഥാനം ഇത്തവണ കേരളത്തിനാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍ എന്നിവര്‍ക്ക് പുറമെ ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലെ ഭരണകര്‍ത്താക്കളും എത്തും. 

വൈകുന്നേരം മൂന്ന് മണിക്ക് കഴക്കൂട്ടത്ത് വെച്ച് നടക്കുന്ന പട്ടികജാതി സംഗമത്തിലും അമിത് ഷാ പങ്കെടുക്കും. പിന്നാലെ വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങും. ഞായറാഴ്ച നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാൽ അമിത് ഷാ പങ്കെടുക്കില്ല. നെഹ്‌റുവിന്റെ പേരിലെ വള്ളംകളിയിലേക്ക് അമിത് ഷായെ ക്ഷണിച്ചതിന് പിന്നില്‍ മറ്റ് ഗൂഡ ലക്ഷ്യം ഉണ്ടെന്ന വിമര്‍ശനവുമായി പ്രതിപക്ഷം എത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com