യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച പൊലീസുകാരെ പിരിച്ചു വിടാന്‍ മുഖ്യമന്ത്രി തയ്യാറാകണം:സണ്ണി ജോസഫ്

സുജിത്ത് നടത്തിയ നിയമ പോരാട്ടം കൊണ്ടാണ് വൈകിയെങ്കിലും സിസിടിവി ദൃശ്യങ്ങളിലൂടെ സത്യം പുറത്തുവന്നത്.
Sunny Joseph
Sunny Joseph
Updated on
1 min read

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് വി എസ് സുജിത്തിന് കുന്നംകുളം പൊലിസ് സ്റ്റേഷനില്‍ കള്ളക്കേസ് ചുമത്തിയ സംഭവത്തില്‍ പ്രതികളെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ചെടിച്ചട്ടി കൊണ്ടു അടിച്ചു പരുക്കേല്‍പ്പിച്ച സംഭവം രക്ഷാപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Sunny Joseph
എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ സേഫ് സിപ്പ്', കണ്ടെത്തിയത് വ്യാപക ക്രമക്കേട്, പണവും മദ്യവും പിടിച്ചു

ഇതിനു സമാനമായ സംഭവം തന്നെയാണ് ചൊവ്വന്നൂരിലും നടന്നത്. മദ്യപിച്ചു ബഹളമുണ്ടാക്കിയെന്ന കള്ളക്കേസുണ്ടാക്കി എസ് ഐ നൂഹ്മാന്‍ സ്റ്റേഷനിലേക്ക് പിടിച്ചു കൊണ്ടുപോയ സുജിത്തിനെ സി.പി.ഒമാരായ ശശിന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ ചേര്‍ന്ന് അതിക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കി അദ്ദേഹത്തിന്റെ ആരോഗ്യ നില തന്നെ തകരാറിലാക്കി. സുജിത്ത് മദ്യപിക്കുകയോ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന് കോടതിക്ക് ബോധ്യമായതിനാലാണ് ജാമ്യം അനുവദിച്ചത്.

Sunny Joseph
വിദേശികൾ മലയാളികളെ വലിച്ചിട്ടു!; വിയ്യൂർ സെൻട്രൽ ജയിലിൽ വാശിയേറിയ വടംവലി

കോടതിയുടെ ഉത്തരവില്‍ നടത്തിയ വൈദ്യപരിശോധനയില്‍ സുജിത്തിന്റെ ചെവിക്ക് കേള്‍വി തകരാര്‍ സംഭവിച്ചുവെന്ന് വ്യക്തമായി. ഇതിന് പിന്നാലെ സുജിത്ത് നടത്തിയ നിയമ പോരാട്ടം കൊണ്ടാണ് വൈകിയെങ്കിലും സിസിടിവി ദൃശ്യങ്ങളിലൂടെ സത്യം പുറത്തുവന്നത്. പൊലീസിലെ ക്രിമിനലുകളെ ഒരു തരത്തിലും പരിഷ്‌കൃതസമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല. ആരോപണ വിധേയനായ ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രക്ഷോഭമാരംഭിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു.

Summary

Chief Minister should be ready to dismiss the policemen who beat up the Youth Congress leader: Sunny Joseph

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com