കോണ്‍ഗ്രസിലെ മുഖ്യമന്ത്രിത്തര്‍ക്കം: പിന്നില്‍ സിപിഎം സൈബര്‍ ഹാന്‍ഡിലുകളെന്ന് മാത്യു കുഴല്‍നാടന്‍

ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മിന്റെ സൈബര്‍ ഹാന്‍ഡിലുകളാണെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു
Chief Ministerial debate in Congress
മാത്യു കുഴല്‍നാടന്‍, ഫയല്‍
Updated on
1 min read

കോഴിക്കോട്: കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിത്തര്‍ക്കമെന്ന സാമൂഹികമാധ്യങ്ങളിലെ പ്രചാരണത്തിന് പിന്നില്‍ സിപിഎം എന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മിന്റെ സൈബര്‍ ഹാന്‍ഡിലുകളാണെന്ന് മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷത്തിനായി സജീവ പ്രചാരണം നടത്തിയ അക്കൗണ്ടുകളാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നത്. ഇടതുസര്‍ക്കാരിന്റെ ബാധ ഇപ്പോഴും ചില ഉദ്യോഗസ്ഥര്‍ക്ക് നിലനില്‍ക്കുന്നു. അതിനുദാഹരണമാണ് വടകരയില്‍ പ്രസവിച്ചുകിടക്കുന്ന സ്ത്രീയുടെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

Chief Ministerial debate in Congress
'കാക്കയ്ക്ക് പറക്കാനാവില്ലെന്ന് പറഞ്ഞു, ബാഗും തൂക്കി വന്ന് പരിസ്ഥിതിക്കാര്‍ തടസം നില്‍ക്കുന്നു; വൈദ്യുതി പദ്ധതികള്‍ പലതും മുടക്കി'

2019-ലെ പ്രളയം മനുഷ്യനിര്‍മിതിയാണെന്ന താന്‍ നടത്തിയ ആരോപണം ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സര്‍ക്കാരിനൊപ്പം പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥനായിരുന്ന ബിജുപ്രഭാകറിന്റെ പുസ്തകം. അതുകൊണ്ട് ഇക്കാര്യത്തില്‍ ഇനിയെങ്കിലും സര്‍ക്കാര്‍ സത്യം വെളിപ്പെടുത്തണം. ഈ സര്‍ക്കാരിന്റെ അവസാനദിനങ്ങളില്‍ തനിനിറം ബോധ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിലൊന്നാണ് ഒരു മന്ത്രിതന്നെ മൊഴിമാറ്റിപ്പറഞ്ഞതെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

Summary

Chief Ministerial debate in Congress: CPM cyber handles behind the campaigns; Mathew Kuzhalnadan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mathew Kuzhalnadan
Mathew Kuzhalnadan
top five news
Minister K Krishnankutty
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com