'മന്ത്രിസ്ഥാനമില്ലാത്ത മുഖ്യമന്ത്രിമാര്‍': ആന്റണി മുതല്‍ വിഎസ് വരെ; സതീശനു വഴിയൊരുക്കിയ നേതാക്കള്‍

പതിനഞ്ചാം മന്ത്രിസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശന്റെ ഡയറക്ട് ടിക്കറ്റുകൂടെയാണ് കഴിഞ്ഞദിവസം എഐസിസി പ്രഖ്യാപിച്ച് മുഖ്യമന്ത്രിസ്ഥാനം.
VD Satheesan
കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ വിഡി സതീശനു ലഭിച്ച സ്വീകരണം PTI
Updated on
2 min read

തിരുവനന്തപുരം : കേരളത്തിന്റെ പതിനാറാമത്തെ നിയമസഭയില്‍ മുഖ്യമന്ത്രിയായി വിഡി സതീശനെത്തുകയാണ്. ഇതോടെ മന്ത്രിസ്ഥാനം വഹിക്കാത്ത നാലാമത്തെ മുഖ്യനാകും വിഡി. പതിനഞ്ചാം മന്ത്രിസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വിഡി സതീശന്റെ ഡയറക്ട് ടിക്കറ്റുകൂടെയാണ് കഴിഞ്ഞദിവസം എഐസിസി പ്രഖ്യാപിച്ച മുഖ്യമന്ത്രിസ്ഥാനം.

1957 ലെ ആദ്യ മന്ത്രിസഭയില്‍ ഇഎംഎസ് മുഖ്യമന്ത്രിയായ ശേഷം നാലു പേരാണ് മന്ത്രിയാകാതെ മുഖ്യമന്ത്രിയായിട്ടുള്ളത്. എകെ ആന്റണി, നായനാര്‍, വിഎസ് എന്നിവരാണ് സതീശനുമുന്നേ നേരിട്ട് ആ പദവിയിലേക്കെത്തിയത്.

VD Satheesan
മുഖ്യമന്ത്രിയുടെ കറുത്ത ഇന്നോവ കാര്‍ മാറുന്നു; സതീശന്‍ ആവശ്യപ്പെട്ടത് വെള്ള ഇന്നോവ ക്രിസ്റ്റ
AK Antony
എകെ ആന്റണിFacebook

എകെ ആന്റണി

1977 ലാണ് എകെ ആന്റണി മുഖ്യമന്ത്രിയായത്. രാജന്‍ വധക്കേസ് വിവാദത്തെ തുടര്‍ന്ന് കെ കരുണാകരന്‍ രാജിവെച്ചതിനു പിറകേയാണ് എകെ ആന്റണി സ്ഥാനമേല്‍ക്കുന്നത്. അന്ന് എംഎല്‍എ അല്ലാതിരുന്ന ആന്റണി പിന്നീട് കഴക്കൂട്ടത്തുനിന്നും ഉപതെരഞ്ഞെടുപ്പിലൂടെ എണ്ണായിരത്തിലധികം വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു.

VD Satheesan
'ഞങ്ങള്‍ തമ്മില്‍ എന്ത് ഉപാധി ?'; രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി വിഡി സതീശന്‍ ( വീഡിയോ)
Nayanar and Pinarayi Vijayan
നായനാരും പിണറായി വിജയനുംThe New Indian Express

ഇകെ നായനാര്‍

1980 ലാണ് ഇകെ നായനാര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയത്. 1974ല്‍ ഇരിക്കൂറില്‍നിന്നും എംഎല്‍എ ആയിരുന്നെങ്കിലും മന്ത്രിസ്ഥാനം വഹിച്ചിരുന്നില്ല. ഏറ്റവും അധികംകാലം മുഖ്യമന്ത്രിക്കസേരയിലിരുന്ന നായനാരുടെ ആദ്യ മന്ത്രിസഭയ്ക്ക് ദീര്‍ഘായുസ്സ് ഉണ്ടായിരുന്നില്ല. 1881 ല്‍ തകര്‍ന്നു വീണു. ശേഷം 1987ലും പിന്നീട് 1996ലും നായനാര്‍ മുഖ്യമന്ത്രിയായി.

VD Satheesan
'പശ്ചിമേഷ്യയിൽ സമാധാനം വേണം, ഇന്ത്യ ഒപ്പമുണ്ട്'; യുഎഇയിൽ പ്രധാനമന്ത്രിക്ക് യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സ്വീകരണം
VS Achuthanandan
വിഎസ് അച്യുതാനന്ദന്‍ The New Indian Express

വിഎസ് അച്യുതാനന്ദന്‍

കേരളത്തിലെ മുഖ്യമന്ത്രിമാരില്‍ ഏറ്റവും പ്രായമേറിയ നേതാവ് വിഎസ് അച്യുതാനന്ദനായിരുന്നു. 2006 ല്‍ മുഖ്യമന്ത്രി സ്ഥാനത്തിരുന്നപ്പോള്‍ വയസ്സ് 82. 1967 ല്‍ ആദ്യമായി നിയമസഭയിലെത്തിയ വിഎസ് ഒരിക്കല്‍പോലും മന്ത്രിയായിട്ടില്ല. 1992 ലും 2001 ലും പ്രതിപക്ഷ നേതൃസ്ഥാനത്തിരുന്ന വിഎസ് മന്ത്രിസ്ഥാനമില്ലാതെയാണ് മുഖ്യമന്ത്രിയായത്. വീണ്ടും 2011 ല്‍ പ്രതിപക്ഷ നേതാവായി.

Summary

'Chief Ministers without ministerial posts': From Antony to VS; Leaders who paved the way for Satheesan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com