കളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടിത്തെറിച്ചു; കണ്ണൂരിൽ 13 വയസുകാരന് പരിക്ക്

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കൊളവല്ലൂർ പൊലീസ് അറിയിച്ചു.
Steel Bomb Explodes
Child Injured After Steel Bomb Explodes While Playing in Panur Police Launch Probe.FILE
Updated on
1 min read

കണ്ണൂർ: പാനൂരിൽ കളിക്കുന്നതിനിടെ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക് പരിക്ക്. വടക്കെ പൊയിലൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹദി (13) നാണ് പരിക്കേറ്റത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കൊളവല്ലൂർ പൊലീസ് അറിയിച്ചു.

Steel Bomb Explodes
'മുഖ്യമന്ത്രി സതീശാ...'; ആവേശത്തോടെ പ്രവര്‍ത്തകര്‍; ഉജ്ജ്വല സ്വീകരണം

രാഷ്ട്രിയ സംഘർഷ മേഖലയായ കണ്ണൂർ പൊയിലൂരിൽ ആണ് സംഭവം നടന്നത്. പരിക്കേറ്റ കുട്ടിയെ തലശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിലേക്ക് മാറ്റി. നിർമാണത്തിന് ശേഷം സ്റ്റീൽ ബോംബ് ആരെങ്കിലും ഉപേക്ഷിച്ചതാവാം എന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം.

Steel Bomb Explodes
എഐ ക്യാമറ കണ്ടു, പൊലീസ് കണ്ണടച്ചു; പിണറായി ഇന്ന് സഞ്ചരിച്ച വാഹനത്തിന് പതിനെട്ട് ചലാന്‍

പ്രദേശത്ത് പൊലിസ് റെയ്ഡ് നടത്തിയെങ്കിലും മറ്റു ബോംബുകളൊന്നും കണ്ടെത്തിയിട്ടില്ല. നേരത്തെ തെരഞ്ഞെടുപ്പിന് മുൻപ് പാനൂർ മേഖലയിൽ ബോംബുകൾ കണ്ടെത്താനായി വ്യാപക റെയ്ഡ് നടത്തിയിരുന്നു.

Summary

Child Injured After Steel Bomb Explodes While Playing in Panur Police Launch Probe.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com