ഏണിയിറക്കി സാഹസിക രക്ഷാപ്രവര്‍ത്തനം; ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി

സ്‌കൂള്‍ കുട്ടികളായ മൂന്നു പേരാണ് പുഴയില്‍ കുടുങ്ങിയിരുന്നത്
Children trapped in Chittoor river were rescued
ചിറ്റൂര്‍ പുഴയില്‍ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തിടി വി ദൃശ്യം
Updated on
1 min read

പാലക്കാട്: പാലക്കാട് ചിറ്റൂര്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ കുടുങ്ങി. അപകട വിവരം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സും പൊലീസും ഇരുവരെയും രക്ഷിച്ചു. കുട്ടികള്‍ നിന്നിടത്തേക്ക് ഏണി എത്തിച്ച് സാഹസികമായായിരുന്നു രക്ഷാപ്രവര്‍ത്തനം. ഏണിയില്‍ കയറി രണ്ടു കുട്ടികളും കരയിലേക്ക് എത്തുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവം.

സ്‌കൂള്‍ കുട്ടികളായ മൂന്നു പേരാണ് പുഴയില്‍ കുടുങ്ങിയിരുന്നത്. ഇതില്‍ ഒരാള്‍ പുഴയില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും മറ്റു രണ്ടാളും പുഴയ്ക്ക് നടുവില്‍ പെടുകയായിരുന്നു. മീന്‍ പിടിക്കാനിറങ്ങിയപ്പോഴാണ് പുഴയുടെ നടുവില്‍ പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Children trapped in Chittoor river were rescued
എസ്എന്‍ഡിപിയെ ബിജെപിയില്‍ കെട്ടാന്‍ ശ്രമം; ബിഡിജെഎസ് റിക്രൂട്ടിങ് ഏജന്‍സിയെന്ന് എംവി ഗോവിന്ദന്‍

ആദ്യം കയര്‍ കെട്ടിയിറങ്ങിയ അഗ്‌നിരക്ഷാ സംഘം കുട്ടികളുടെ അടുത്തെത്തി. ഇതിനിടെ നില്‍ക്കുന്ന സ്ഥലത്ത് നിന്ന് മാറരുതെന്ന് രണ്ട് കുട്ടികള്‍ക്കും ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കി. തുടര്‍ന്ന് കരയില്‍ നിന്ന് കുട്ടികള്‍ നിന്നിരുന്ന ഭാഗത്തേക്ക് ഏണി എത്തിക്കുകയായിരുന്നു. കരയിലേക്ക് എത്തിയ കുട്ടികള്‍ക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് അധികൃതര്‍ അറിയിച്ചു.

കുട്ടികള്‍ കുടുങ്ങിയത് കഴിഞ്ഞ ദിവസം നാലംഗ കുടുംബം അപകടത്തില്‍പ്പെട്ട സ്ഥലത്താണ്. ഇന്നലെയാണ് പാലക്കാട് ചിറ്റൂരില്‍ പുഴയില്‍ കുടുങ്ങിയ 4 പേരെ രക്ഷപ്പെടുത്തിയത്. പുഴയില്‍ കുളിക്കാനിറങ്ങിയ 2 യുവാക്കളേയും വയോധികരായ സ്ത്രീയേയും പുരുഷനേയും ഫയര്‍ഫോഴ്‌സ് സംഘം കരയ്‌ക്കെത്തിച്ചൂ. ഇവര്‍ മൈസൂര്‍ സ്വദേശികളാണ്.മൂലത്തറ റെഗുലേറ്റര്‍ തുറന്നതോടെയാണ് ചിറ്റൂര്‍ പുഴയില്‍ വെള്ളം ഉയര്‍ന്നത്. ഇതോടെ നാലുപേരും പുഴയുടെ നടുക്കുള്ള പാറയില്‍ കുടുങ്ങുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com