

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചകളിലെ മുസ്ലീം ലീഗ് ഇടപെടലില്‍ ക്രൈസ്തവ സഭകള്‍ക്ക് അതൃപ്തി. കോണ്‍ഗ്രസ് നേതാവ് വി ഡി സതീശനെ മുഖ്യമന്ത്രിയാക്കാന്‍ തീവ്ര നിലപാടുള്ള സംഘടനകള്‍ക്കായി ലീഗ് വഴിവിട്ട ഇടപെടല്‍ നടത്തുന്നതായാണ് ക്രൈസ്തവ സഭകള്‍ ആരോപിക്കുന്നത്.
നിയുക്ത എംഎല്‍എമാരെ ഭീഷണിപ്പെടുത്തി വിഡിയോ പ്രചരിപ്പിക്കുന്നുവെന്നാണ് സഭകളുടെ ആരോപണം. പിന്നില്‍ ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകളാണെന്നും സഭകള്‍ ആരോപിക്കുന്നു. ഇക്കാര്യത്തില്‍ ചിലര്‍ക്ക് വ്യക്തമായ അജന്‍ഡ ഉണ്ട്. ഇതിന് കോണ്‍ഗ്രസ് നേതൃത്വം തടയിടണമെന്നും സഭകള്‍ ആവശ്യപ്പെടുന്നു. ഹൈക്കമാന്‍ഡ് തീരുമാനത്തിനെതിരെ ലോബിയിങ് നടത്തുന്നത് ശരിയല്ലെന്ന് ഫാദര്‍ ഫിലിപ്പ് കവിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
'നീതിയും നിയമവാഴ്ചയും നടക്കണം. തെരഞ്ഞെടുപ്പിലൂടെ കേരളം യുഡിഎഫ് ഭരി്ക്കണമെന്ന ആഗ്രഹമാണ് ജനം പ്രകടിപ്പിച്ചത്. യുഡിഎഫിനെ നയിക്കുന്ന കോണ്‍ഗ്രസിനാണ് മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ആത്യന്തികമായ അവകാശം. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നുണ്ടെങ്കിലും എല്ലാവരുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കുന്നത് നല്ലത് തന്നെയാണ്. പെട്ടെന്ന് ഒരു തീരുമാനമെടുത്ത് പ്രകോപനപരമായ അവസ്ഥാവിശേഷം ഉണ്ടാകുന്നതിനേക്കാള്‍ നല്ലത് ആലോചിച്ച് തീരുമാനമെടുക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ നയിക്കുന്ന ഹൈക്കമാന്‍ഡ് തീരുമാനമെടുക്കുന്നതാണ് കരണീയമായിട്ടുള്ളത്. ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനം ഇന്നോ നാളെയോ വരും എന്ന് പറയുമ്പോള്‍ അതിനെ അംഗീകരിക്കണം. ആരെ തെരഞ്ഞെടുക്കുന്നു എന്നത് ഹൈക്കമാന്‍ഡ് ആണ് തീരുമാനിക്കുന്നത്. തീര്‍ച്ചയായും കേരളത്തിന് അനുയോജ്യമായ മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുക്കുമെന്നതില്‍ യാതൊരുവിധ സംശയവും വേണ്ട'- ഫാദര്‍ ഫിലിപ്പ് കവിയില്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates