സര്‍ക്കാരില്‍ നിന്ന് നീതി ലഭിച്ചില്ല; ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്നോട്ട് പോയി; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

പള്ളി ഏറ്റെടുക്കല്‍ വിധിയില്‍ സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്നും വിധി നടപ്പാക്കാതെ സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്നോട്ട് പോയെന്നും ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം
Church Row: Orthodox Faction Launches Strong Attack Against State Government
ഓര്‍ത്തഡോക്‌സ് ആസ്ഥാനം
Updated on
1 min read

കോട്ടയം: സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ. പള്ളി ഏറ്റെടുക്കല്‍ വിധിയില്‍ സര്‍ക്കാരില്‍ നിന്ന് നീതി കിട്ടിയില്ലെന്നും വിധി നടപ്പാക്കാതെ സര്‍ക്കാര്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് പിന്നോട്ട് പോയെന്നും ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം അറിയിച്ചു.

Church Row: Orthodox Faction Launches Strong Attack Against State Government
ഈസ്റ്റര്‍ ദിനത്തിലെ ജെഇഇ പരീക്ഷ വീണ്ടും നടത്തും; മാറ്റം ആഗ്രഹിക്കുന്നവര്‍ നാളെ അപേക്ഷ നല്‍കണമെന്ന് സുരേഷ് ഗോപി

വിധിയില്‍ എന്തങ്കിലും ലൂപ്പ് ഹോള്‍ ഉണ്ടോന്ന് നോക്കി കുഴപ്പങ്ങള്‍ നീട്ടി നീട്ടി കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എല്ലാകാലത്തും ഭരണമാറ്റം നല്ലതാണെന്നും ഓര്‍ത്തഡോക്‌സ് മാധ്യമവിഭാഗം തലവന്‍ യുഹനോന്‍മാര്‍ ദിയസ്‌കോറസ് മാധ്യമങ്ങളോട് പറഞ്ഞു. അത് എല്‍ഡിഎഫ് മാറി യുഡിഎഫ് വരണമെന്നോ യുഡിഎഫ് മാറി എല്‍ഡിഎഫ് വരണമെന്നോ അല്ല. ഭരിക്കുന്ന ആളുകളില്‍ മാറ്റം വേണമെന്നും അത് നൂതനമായ ആശയങ്ങള്‍ കൊണ്ടുവരുന്നതില്‍ ഗുണകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Church Row: Orthodox Faction Launches Strong Attack Against State Government
വി ഡി സതീശന്റെ അഭിമുഖം നീക്കം ചെയ്ത സംഭവം; മെറ്റക്ക് സംഭവിച്ച അബദ്ധം, ആവശ്യപ്പെട്ടത് കമന്റുകള്‍ നീക്കം ചെയ്യാനെന്ന് രത്തന്‍ ഖേല്‍ക്കര്‍

കേരളം ഭരിക്കുന്ന മുഖ്യമന്ത്രി തന്നെ പലവേദികളിലും ഓര്‍ത്തഡോക്‌സ് സഭയ്‌ക്കെതിരെ പ്രത്യക്ഷമായും പരോക്ഷമായും പ്രസ്താവനകള്‍ നടത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സഭ പറയുന്നു. സഭാ തര്‍ക്കത്തില്‍ സര്‍ക്കാര്‍ യാക്കോബായ വിഭാഗത്തിന് ഒപ്പം നിന്നെന്ന ആക്ഷേപമാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നത്. സഭാ തര്‍ക്കത്തില്‍ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാരിന്റെ നിന്ന് നിയമനിര്‍മാണം നടത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി ഓര്‍ത്തഡോക്‌സ് സഭ രംഗത്തുവന്നിരുന്നു.

Summary

Church Row: Orthodox Faction Launches Strong Attack Against State Government

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com