പടക്കം പൊട്ടിക്കുന്നതിനെച്ചൊല്ലി തര്‍ക്കം; കൂട്ടത്തല്ലില്‍ കലാശിച്ച് പാക്കോയി പാലം ഉദ്ഘാടനം

നരിപ്പറ്റ പഞ്ചായത്തിലെ അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാവും മുന്‍പ് പാലത്തിന്റെ ഉദ്ഘാടനം നടത്തിയതുള്‍പ്പെടെയാണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്.
Clashes between locals during Pakwai Bridge inauguration kozhikode
Clashes between locals during Pakwai Bridge inauguration kozhikode
Updated on
1 min read

കോഴിക്കോട്: വാണിമേലില്‍ പാലം ഉദ്ഘാടനത്തിടെ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി നാട്ടുകാര്‍. പാക്കോയി പാലം ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിക്കുന്നതിന് ചൊല്ലിയുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നരിപ്പറ്റ പഞ്ചായത്തിലെ അപ്രോച്ച് റോഡിന്റെ പണി പൂര്‍ത്തിയാവും മുന്‍പ് പാലത്തിന്റെ ഉദ്ഘാടനം നടത്തിയതുള്‍പ്പെടെയാണ് തര്‍ക്കങ്ങള്‍ക്ക് വഴിവച്ചത്.

Clashes between locals during Pakwai Bridge inauguration kozhikode
പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിയില്ല, എഫ്ബി ലൈവ് നീക്കി ജി സുധാകരന്‍; കാണാതെ മുഖ്യമന്ത്രി മടങ്ങി

വാണിമേല്‍ പഞ്ചായത്തിനേയും നരിപ്പറ്റ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന പാക്കോയി പാലം 2018ലെ പ്രളയ സമയത്താണ് തകര്‍ന്നത്. പുതുക്കിയ പാലത്തിന്റെ വാണിമേല്‍ ഭാഗത്ത് മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനവും പൂര്‍ത്തിയായി. നരിപ്പറ്റ ഭാഗത്തെ അപ്രോച്ച് റോഡ് നിര്‍മ്മാണം പൂര്‍ത്തിയായില്ല. ഇതിനെതിരെ നരിപ്പറ്റ ഭാഗത്തുള്ളവര്‍ ഉദ്ഘാടന സമയത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

മറുവശത്ത് ഉദ്ഘാടനം നടക്കുന്നതിനിടെ പ്രതിഷേധ സ്ഥലത്ത് പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്. പടക്കം പൊട്ടിക്കാന്‍ നരിപ്പറ്റ ഭാഗത്തേക്ക് ചിലര്‍ എത്തി. ഇത് പ്രതിഷേധക്കാര്‍ തടഞ്ഞു. പിന്നാലെയായിരുന്നു കൂട്ടത്തല്ല്. ഇകെ വിജയന്‍ എംഎല്‍എയാണ് പാലം ഉദ്ഘാടനം ചെയ്തത്.

Summary

Clashes between locals during Pakwai Bridge inauguration kozhikode.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com