സിപിഎം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ടികെ ഗോവിന്ദന്. വര്‍ഗശത്രുവെന്നാണ് സിപിഎം നേതാക്കള്‍ ഇപ്പോള്‍ തന്നെ വിളിക്കുന്നതെന്നും ആ വിളി ആദ്യം കേട്ടവര്‍ എകെജിയും ഇഎംഎസുമാണെന്ന് ടികെ ഗോവിന്ദന് പറഞ്ഞു. സിപിഎം രൂപീകരിച്ചപ്പോഴാണ് ഇഎംഎസും എകെജി ആ വിളി കേട്ടതെന്നും ഗോവിന്ദന് പറഞ്ഞു..തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്നും വീണ പരിക്കേറ്റ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍ രംഗത്ത്. പക്ഷാഘാതത്തിന് ചികിത്സ തേടിയ ചടയമംഗലം സ്വദേശി സുകുമാരപിള്ളയാണ് മരിച്ചത്. കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ ശേഷം നല്കിയ ചികിത്സയില്‍ വീഴ്ചയുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം. ഐസിയുവിലേക്ക് മാറ്റുന്നതുള്‍പ്പടെയുള്ള നടപടിയുണ്ടായില്ലെന്ന് സുകുമാരപിള്ളയുടെ മകള്‍ മാധ്യമങ്ങളോട് പറഞ്ഞു..വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ ആശ്രിതർക്കും അർഹമായതും ന്യായവുമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. 1980-ലെ സർക്കാർ ചട്ടങ്ങൾ പ്രകാരം നിശ്ചയിച്ചിട്ടുള്ള 20,000 രൂപയിൽ മാത്രം നഷ്ടപരിഹാരത്തുക ഒതുക്കി നിർത്താൻ കഴിയില്ലെന്ന് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് ഉത്തരവിട്ടു. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തിന് കീഴ്ക്കോടതികൾ അനുവദിച്ച നഷ്ടപരിഹാരത്തിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം..ഡല്‍ഹിയില്‍ പതിനാറു വയസ്സുകാരി ബസിനുള്ളില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി. സംഭവത്തില്‍ സ്ലീപ്പര്‍ ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് പീഡനത്തിന് ഇരയായത്.. യുഎസ് ഓപ്പണ്‍ ടെന്നീസില്‍ വമ്പൻ അട്ടിമറി. മുന്‍ ചാംപ്യന്മാരായ വീനസ് വില്യംസും നോവാക് ജോക്കോവിച്ചും ആദ്യ റൗണ്ടിലേ തോറ്റു പുറത്തായി. യുഎസ് ടെന്നീസ് ഇതിഹാസം വീനസ് വില്യംസ് ആദ്യ റൗണ്ടില്‍ സ്വന്തം നാട്ടുകാരിയായ സോഫിയ കെനിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് പരാജയപ്പെട്ടത്. .Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates