സൗഹൃദം പുതുക്കാനുള്ള കൂടിക്കാഴ്ച; എല്ലാ പുറത്തുപറയാന്‍ പറ്റില്ല; മുഖ്യമന്ത്രിയും സമസ്ത നേതാവും കൂടിക്കാഴ്ച നടത്തി

സൗഹൃദം പുതുക്കാനുള്ള കൂടിക്കാഴ്ചയായിരുന്നെന്നും എല്ലാ ഭരണകര്‍ത്താക്കളുമായും ചര്‍ച്ച നടക്കാറുണ്ടെന്നും ബുഖാരി തങ്ങള്‍ കുടിക്കാഴ്ചയക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
CM Pinarayi Vijayan Holds Discussions with AP Samastha Leader Sayyid Khalil-ul-Bukhari
മുഖ്യമന്ത്രി പിണറായി വിജയനുംഎപി സമസ്ത നേതാവ് ഖലീല്‍ ബുഖാരി തങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തി
Updated on
1 min read

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനുംഎപി സമസ്ത നേതാവ് ഖലീല്‍ ബുഖാരി തങ്ങളും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മലപ്പുറത്തുവെച്ചായിരുന്നു കൂടിക്കാഴ്ച. സൗഹൃദം പുതുക്കാനുള്ള കൂടിക്കാഴ്ചയായിരുന്നെന്നും എല്ലാ ഭരണകര്‍ത്താക്കളുമായും ചര്‍ച്ച നടക്കാറുണ്ടെന്നും ബുഖാരി തങ്ങള്‍ കുടിക്കാഴ്ചയക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

CM Pinarayi Vijayan Holds Discussions with AP Samastha Leader Sayyid Khalil-ul-Bukhari
'നന്ദി പറയാനുള്ള അവസരം പോലും തന്നില്ല; മാന്യതയോടെ പറഞ്ഞു വിടണമായിരുന്നു'; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രേംകുമാര്‍

ഭരിക്കുന്നത് ആരാണെങ്കിലും അവരുമായി സൗഹൃദ ബന്ധം ഉണ്ട്. എല്ലാ ഭരണകര്‍ത്താക്കളുമായും ചര്‍ച്ച നടക്കാറുണ്ട്. സൗഹൃദ ചര്‍ച്ചയില്‍ അങ്ങോട്ടും ഇങ്ങോട്ടും പലതും ചര്‍ച്ച ചെയ്യുമല്ലോ. എല്ലാം പുറത്ത് പറയാന്‍ പറ്റില്ലല്ലോയെന്നും അദ്ദേഹം പറഞ്ഞു.

മകന്റെ കല്യാണ സമയത്ത് മുഖ്യമന്ത്രി വന്നിട്ടുണ്ട്. എല്ലാ നോമ്പുതുറക്കും പോകാന്‍ ശ്രമിക്കാറുണ്ട്. സ്ഥിരമായി ആത്മബന്ധം എല്ലാ ഭരണകര്‍ത്താക്കളുമായും തങ്ങള്‍ നടത്താറുണ്ട്. സൗഹൃദബന്ധമെന്നേ അതിന് പറയാന്‍ കഴിയുകയുള്ളൂ. സൗഹൃദ സംഭാഷണങ്ങളിലെ കാര്യങ്ങളെല്ലാം പുറത്ത് പറയാനാവില്ലല്ലോയെന്നും ബുഖാരി തങ്ങള്‍ പറഞ്ഞു. തങ്ങളുടെ നിലപാട് എല്ലാവര്‍ക്കും അറിയാമല്ലോ. തങ്ങള്‍ക്ക് രാഷ്ട്രീയമുണ്ട്, കക്ഷി രാഷ്ട്രീയമില്ല. നിലപാട് അതാത് സമയത്ത് ചര്‍ച്ച ചെയ്ത് അറിയിക്കുകയാണ് പതിവെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം ഖലീല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു.

Summary

CM Pinarayi Vijayan Holds Discussions with AP Samastha Leader Sayyid Khalil-ul-Bukhari

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com