'മലപ്പുറത്തെ വർഗ്ഗീയമായി അധിക്ഷേപിച്ചത് മതനിരപേക്ഷതയ്ക്കെതിരായ വെല്ലുവിളി; സിപിഎമ്മും സംഘപരിവാറും ഒന്നുതന്നെ; മാപ്പ് പറയണം': മുഖ്യമന്ത്രി

ഒരു പ്രത്യേക മതവിഭാഗത്തെ ഇരുട്ടിൽ നിർത്താൻ ഹീനമായ രാഷ്ട്രീയം
vd satheesan
VD Satheesan
Edited By:
Updated on: 
1 min read

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ ജനങ്ങളെ വർഗ്ഗീയമായി അധിക്ഷേപിച്ച് സിപിഎം നേതാവ് പി. നന്ദകുമാർ നടത്തിയ പ്രസംഗം കേരളത്തിന്റെ മതനിരപേക്ഷ നിലപാടുകൾക്കെതിരായ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വിഡി.സതീശൻ . പുരോഗമന പ്രസ്ഥാനമെന്ന് സ്വയം അവകാശപ്പെടുന്ന സിപിഎമ്മിന്റെ സമുന്നത നേതാവ് 'മതമൗലിക വർഗ്ഗീയവാദികളുടെ കൂടാണ് മലപ്പുറം' എന്ന് പരസ്യമായി അധിക്ഷേപിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കൂടി പങ്കെടുത്ത പൊതുവേദിയിലായിരുന്നു ഈ വർഗ്ഗീയ പരാമർശം ഉയർന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

vd satheesan
'ആ വെള്ളം വാങ്ങിവച്ചോളൂ..; ആർ ശ്രീലേഖ രാജിവെച്ചെന്ന വാർത്ത ശരിയല്ല ': എസ് സുരേഷ്

അധിക്ഷേപം നടത്തിയ നേതാവിന്റെ അതേ നിലപാട് തന്നെയാണ് പിണറായി വിജയനും സിപിഎമ്മിനുമുള്ളതെന്ന് വേണം കരുതാൻ. അതുകൊണ്ടാണ് വേദിയിലുണ്ടായിരുന്നിട്ടും ആ പ്രസ്താവനയെ തള്ളിപ്പറയാനോ തിരുത്താനോ പിണറായി വിജയൻ അപ്പോൾ തയ്യാറാകാതിരുന്നത്. മുൻപ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മലപ്പുറം ജില്ലയെ അവഹേളിച്ചുകൊണ്ട് പിണറായി വിജയൻ ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിന്റെയും തുടർന്ന് നടത്തിയ ആക്ഷേപങ്ങളുടെയും നേർതുടർച്ച തന്നെയാണ് ഇപ്പോഴും പ്രകടമാകുന്നത്.

vd satheesan
ഭര്‍ത്താവ് സൈക്കോ; കുക്കറും ബെല്‍റ്റുംകൊണ്ട് അടി; ഹണിമൂണിനിടയിലും ക്രൂരമര്‍ദനം; നവവധുവിന് സംഭവിച്ചത്....!!!

ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ട ജനങ്ങളെ എപ്പോഴും ഇരുട്ടിൽ നിർത്തിക്കൊണ്ട് സിപിഎം കാലങ്ങളായി തുടർന്നുപോരുന്ന ഹീനമായ രാഷ്ട്രീയ നയം തന്നെയാണ് ഇപ്പോഴും ആവർത്തിക്കുന്നത്. സിപിഎമ്മിന്റെ വർഗ്ഗീയ പ്രചാരണങ്ങൾക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ കൃത്യമായ മറുപടി നൽകിയിട്ടും അത് തിരുത്താൻ അവർ തയ്യാറാകാത്തത് അപലപനീയമാണ്. രാജ്യത്താകമാനം വർഗ്ഗീയതയുടെ വിഷവിത്ത് വിതയ്ക്കുന്ന സംഘപരിവാറും കേരളത്തിലെ സിപിഎമ്മും രണ്ടല്ല, ഒന്നുതന്നെയാണെന്നാണ് ഇത്തരം പ്രസ്താവനകളിലൂടെ അവർ ജനങ്ങളെ വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഈ വർഗ്ഗീയ അധിക്ഷേപത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വ്യക്തമായ നിലപാട് ജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കണം. സിപിഎം കേന്ദ്ര നേതൃത്വവും ഈ നിലപാടിനൊപ്പമാണോ എന്ന് തുറന്നുപറയേണ്ടതുണ്ട്. കേരളീയ സമൂഹത്തോട് പരസ്യമായി മാപ്പ് പറയാൻ സിപിഎമ്മും പി. നന്ദകുമാറും തയ്യാറാകണം. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ച് കേരളത്തിൽ ആര് വർഗ്ഗീയത പറഞ്ഞാലും അവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.

vd satheesan
പാലക്കാട് സിപിഎമ്മിൽ വൻ അഴിച്ചുപണി: ഇഎൻ സുരേഷ് ബാബുവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി; മുൻ എംഎൽഎ വി ചെന്താമരാക്ഷൻ പുതിയ സെക്രട്ടറി
Summary

Chief Minister V.D. Satheesan strongly condemned the communal remarks made by senior CPI(M) leader P. Nandakumar targeting the people of Malappuram district, terming it a direct assault on Kerala's secular fabric

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com