

കൊച്ചി: ബ്രസീലിലെ ചൂരമീനില്‍ വിരകള്‍ കണ്ടെത്തിയെന്ന വാര്‍ത്തകളുടെ പേരില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ഇന്ത്യന്‍ തീരങ്ങളില്‍ ലഭിക്കുന്ന ചൂര സുരക്ഷിതമാണെന്നും സിഎംഎഫ്ആര്‍ഐ വ്യക്തമാക്കി.
ഇന്ത്യന്‍ തീരങ്ങളിലെ ചൂര ഉള്‍പ്പെടെയുള്ള മത്സ്യങ്ങളെ സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍ കൃത്യമായി നിരീക്ഷിക്കാറുണ്ട്. ഇവയില്‍ മനുഷ്യര്‍ക്ക് ഹാനികരമാകുന്ന തരത്തിലുള്ള ജീവികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് പറഞ്ഞു.
കടലിലെ പാരിസ്ഥിതിക സാഹചര്യങ്ങള്‍, മറ്റു ജീവികളുടെ സാന്നിധ്യം എന്നിവയെ ആശ്രയിച്ചാണ് ഓരോ പ്രദേശത്തെയും മത്സ്യങ്ങളില്‍ പരാദ ജീവികളുടെ സാന്നിധ്യം കാണുന്നത്. ശരിയായ രീതിയില്‍ വൃത്തിയാക്കി വേവിച്ച് ഉപയോഗിച്ചാല്‍ മത്സ്യത്തിന്റെ പോഷകഗുണങ്ങള്‍ സുരക്ഷിതമായി പ്രയോജനപ്പെടുത്താമെന്നും സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates