റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ കയറി മൂര്‍ഖന്‍, സാഹസികമായി പിടികൂടി, വിഡിയോ

Cobra climbs into car parked on roadside, daringly caught, video
മൂഖന്‍ പാമ്പിനെ പിടികൂടുന്ന ദൃശ്യം
Updated on
1 min read

കണ്ണൂര്‍: റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളില്‍ കയറി കൂടിയ മൂര്‍ഖനെ സാഹസികമായി പിടികൂടി. കണ്ണൂര്‍ താഴെ ചൊവ്വയിലാണ് സംഭവം. കാറിനുള്ളില്‍ നിന്ന് അസ്വഭാവികമായ ശബ്ദം കേട്ടതോടെ ഉടമ നോക്കിയപ്പോഴാണ് പാമ്പാണെന്ന് വ്യക്തമായത്.

Cobra climbs into car parked on roadside, daringly caught, video
'കാപട്യമേ നിന്റെ പേരോ പിണറായി വിജയന്‍; എല്ലാം തട്ടിക്കൂട്ട് സര്‍വേകള്‍, ഒപ്പത്തിനൊപ്പമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം'

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്വിഫ്റ്റ് കാറിനുള്ളിലാണ് മൂര്‍ഖന്‍ കയറി കൂടിയത്. തുടര്‍ന്ന് മാര്‍ക്ക് പ്രവര്‍ത്തകര്‍ എത്തി പാമ്പിനെ സാഹസികമായി പിടികൂടുകയായിരുന്നു.

കാറിന്റെ പിന്‍വശത്തെ ടയറിന് സമീപമാണ് പാമ്പ് കയറി കൂടിയത്. ടയര്‍ ഊരി മാറ്റിയാണ് മൂര്‍ഖനെ പുറത്തെടുത്തത്. മാര്‍ക്ക് പ്രവര്‍ത്തകന്‍ ജിഷ്ണുവിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Summary

Cobra climbs into car parked on roadside, daringly caught, video

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com