

കൊച്ചി: തദ്ദേശീയമായി വികസിപ്പിച്ച് അത്യാധുനിക സാങ്കേതികത്തികവോടെ നിര്‍മിച്ച 'ഐഎന്‍എസ് മാഹി' അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പല്‍ നാവികസേനക്ക് കൈമാറി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്.
നാവികസേന്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന എട്ട് അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകളില്‍ ആദ്യത്തേതാണ് ഐഎന്‍എസ് മാഹി. കപ്പലുകളുടെ രൂപകല്‍പ്പന, നിര്‍മാണം, പരിപാലനം എന്നിവയില്‍ അന്താരാഷ്ട്ര നിലവാരം ഉറപ്പുവരുത്തുന്ന ഡെറ്റ് നോസ്‌കെ വെരിറ്റസ് ഏജന്‍സിയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് ഐഎന്‍എസ് മാഹി നിര്‍മിച്ചത്.
78 മീറ്റര്‍ നീളമുള്ള ഐഎന്‍എസ് മാഹി രാജ്യത്തെ ഏറ്റവും വലിയ ഡീസല്‍ എഞ്ചിന്‍-വാട്ടര്‍ജെറ്റില്‍ പ്രവര്‍ത്തിക്കുന്ന നാവിക പടക്കപ്പലാണ്. മണിക്കൂറില്‍ 25 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള കപ്പലില്‍ അത്യാധുനിക അണ്ടര്‍വാട്ടര്‍ സെന്‍സറുകള്‍, വെള്ളത്തില്‍നിന്നും വിക്ഷേപിക്കാവുന്ന സ്വയം നിയന്ത്രിത ടോര്‍പ്പിഡോകള്‍, റോക്കറ്റുകള്‍, മൈനുകള്‍ വിന്യസിക്കാനുള്ള സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ, സമുദ്രാന്തര്‍ ഭാഗത്തെ അന്തര്‍വാഹിനി സാന്നിധ്യം തിരിച്ചറിയുന്നതിനും തിരച്ചിലിനും രക്ഷാദൗത്യങ്ങള്‍ക്കും ഐഎന്‍എസ് മാഹി ഉപകരിക്കും. ശത്രുക്കളില്‍നിന്നും സമുദ്രാതിര്‍ത്തിയില്‍ സംരക്ഷണ കവചമൊരുക്കാന്‍ നാവിക സേനക്ക് കരുത്തേകുന്നതാണ് ഐഎന്‍എസ് മാഹി.
കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ ഭാരതിനു കീഴില്‍ 90 ശതമാനവും തദ്ദേശീയമായി രൂപകല്‍പ്പനചെയ്തു നിര്‍മിക്കുന്നവയാണ് അന്തര്‍വാഹിനി ആക്രമണ പ്രതിരോധ കപ്പലുകള്‍. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ നടന്ന ചടങ്ങില്‍ സിഎസ്എല്‍ ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) ഡോ. എസ്.ഹരികൃഷ്ണന്‍, ഐഎന്‍എസ് മാഹിയുടെ കമാന്‍ഡിങ് ഓഫീസര്‍ അമിത് ചന്ദ്ര ചൗബെ, നാവികസേനാ റിയര്‍ അഡ്മിറല്‍ ആര്‍ ആദിശ്രീനിവാസന്‍, കമാന്‍ഡര്‍ അനുപ് മേനോന്‍, നാവികസേനയിലെയും കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിലെയും ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
