തെങ്ങ് ദേഹത്തു വീണു; കണ്ണൂരിൽ 10 വയസുകാരന് ദാരുണാന്ത്യം

ജെസിബി ഉപയോ​ഗിച്ചു തെങ്ങ് പിഴുതു മാറ്റുന്നതിനിടെ ദിശ തെറ്റി ദേഹത്ത് വീഴുകയായിരുന്നു
Coconut tree falls on body
നിസാൽടെലിവിഷന്‍ ദൃശ്യം
Updated on
1 min read

കണ്ണൂർ: പഴയങ്ങാടിയിൽ തെങ്ങ് വീണു 10 വയസുകാരൻ മരിച്ചു. പഴയങ്ങാടി മുട്ടത്താണ് ദാരുണ സംഭവം. മൻസൂർ- സമീറ ദമ്പതികളുടെ മകൻ നിസാലാണ് മരിച്ചത്. വീടിനു സമീപം ജെസിബി ഉപയോ​ഗിച്ചു തെങ്ങ് പിഴുതു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടമുണ്ടായത്. വീടിനു സമീപത്തു തെങ്ങ് പിഴുതു മാറ്റുന്നതു കാണാനായി നിസാൽ അവിടെ പോയി നിന്നിരുന്നു. ജെസിബി ഉപയോ​ഗിച്ചു തെങ്ങ് പിഴുതു മാറ്റുന്നതിനിടെ ദിശ മാറി നിസാലിന്റെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു.

ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. മുട്ടം വെങ്ങര മാപ്പിള യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയാണ് നിസാൽ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com