മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഞായറാഴ്ച നടക്കും. 12ന് രാംലീല മൈതാനിയിലേക്കാണ് റാലി. കൊണാട്ട്പ്ലേസില്‍ നിന്നാരംഭിക്കുന്ന റാലി രാംലീല മൈതാനിയില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും. റാലിയുടെ ഭാഗമായി രാംലീല മൈതാനയില്‍ സുരക്ഷ ശക്തമാക്കി. മൈതാനത്തിനകത്തും പുറത്തും നാലായിരം പൊലീസുകാരെയാണ് വിന്യസിച്ചത്. പത്തുലക്ഷം പേര് റാലിയില്‍ പങ്കെടുക്കുമെന്ന് ഇന്ത്യാസഖ്യ നേതാക്കള്‍ പറഞ്ഞു. കേരളത്തില്‍ നിന്നടക്കം ആയിരക്കണക്കിന് നേതാക്കളും പ്രവര്‍ത്തകരും ശനിയാഴ്ച തന്നെ രാജ്യതലസ്ഥാനത്തെത്തി.. പൊതുമേഖലാ എണ്ണ വിതരണകമ്പനികള്‍ വാണിജ്യ സിലിണ്ടറിന് വീണ്ടും വില കൂട്ടി. സിലിണ്ടറിന് പന്ത്രണ്ട് രൂപ അന്‍പത് പൈസയാണ് വര്‍ധിപ്പിച്ചത്. കൊച്ചിയില്‍ സിലിണ്ടര്‍ വില 2840 രൂപയാണ്. കോഴിക്കോട് 2870 രൂപയും തിരുവന്തപുരത്ത് 2860 രൂപയുമാണ് വില. കഴിഞ്ഞ മാസവും 65 രൂപ വര്‍ധിപ്പിച്ചിരുന്നു..മുന്‍മന്ത്രി വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് പ്രത്യേക അന്വേഷണ സംഘം. മന്ത്രിയെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചിട്ടില്ലെന്നാണ് ഡിജിപിക്ക് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.കെഎസ്യു പ്രവര്‍ത്തകര്‍ക്ക് വീണ ജോര്‍ജിന്റെ അടുത്ത് എത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും പ്രതിഷേധത്തെ പെരുപ്പിച്ചു കാട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു..ഭാഷാ അടിസ്ഥാനത്തില്‍ ഐക്യകേരളം പിറവികൊണ്ടിട്ട് ഇന്ന് 70 വര്‍ഷം. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി ഒട്ടേറെ മേഖലകളില്‍ നാം രാജ്യത്തിന് തന്നെ മാതൃകയാണ്. സംസ്ഥാനത്തിന്റെ പേര് കേരള എന്നതില്‍ നിന്ന് കേരളം എന്ന് മാറ്റിയ ശേഷമുള്ള ആദ്യ കേരളപ്പിറവി ദിനം കൂടിയാണ് ഇത്തവണത്തേത്..സംസ്ഥാനത്ത് ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും തിങ്കളാഴ്ച ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പ്..Subscribe to our Newsletter to stay connected with the world around youFollow Samakalika Malayalam channel on WhatsApp Download the Samakalika Malayalam App to follow the latest news updates