'മുഖത്തെ ചിരിയുണ്ടല്ലോ അത് മതി', വിധവയ്ക്ക് 23 വര്‍ഷത്തിന് ശേഷം നഷ്ടപരിഹാരം; റെയില്‍വേയെ അഭിനന്ദിച്ച് സുപ്രീംകോടതി

2002ലെ അപകടത്തിലാണ് ഇവരുടെ ഭര്‍ത്താവ് വിജയ് സിങ് ഓടുന്ന തീവണ്ടിയില്‍ നിന്ന് വീണുമരിച്ചത്. തുടര്‍ന്ന് ഇവര്‍ പലതവണ താമസം മാറിയതിനാല്‍ കണ്ടെത്താന്‍ പ്രയാസമായി.
Supreme Court
Supreme Court file
Updated on
1 min read

ന്യൂഡല്‍ഹി: ഇരുപത്തിമൂന്ന് വര്‍ഷം മുമ്പ് തീവണ്ടിയപകടത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട ബിഹാര്‍ സ്വദേശിനിയെ പ്രയാസപ്പെട്ട് കണ്ടെത്തി നഷ്ടപരിഹാരം നല്‍കിയ റെയില്‍വേയെ അഭിനന്ദിച്ച് സുപ്രീംകോടതി. സന്‍യോക്താ ദേവി എന്ന വയോധികയ്ക്ക് വേണ്ടി സൗജന്യമായി കോടതിയില്‍ ഹാജരായ അഡ്വ. ഫൗസിയ ഷക്കീലിനേയും ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ച് പ്രശംസിച്ചു. ഒരു പാവപ്പെട്ട വ്യക്തിയുടെ മുഖത്തെ ചിരി മാത്രമേ തങ്ങള്‍ക്ക് വേണ്ടൂവെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

Supreme Court
'യുവതി ആവശ്യപ്പെട്ടത് പ്രകാരമാണ് ഗുളിക എത്തിച്ചത്', പേര് വാട്‌സ് ആപ്പ് വഴി അയച്ചു; പരാതിക്കാരിക്കെതിരെ ജോബി ജോസഫ് ജാമ്യാപേക്ഷയില്‍

2002ലെ അപകടത്തിലാണ് ഇവരുടെ ഭര്‍ത്താവ് വിജയ് സിങ് ഓടുന്ന തീവണ്ടിയില്‍ നിന്ന് വീണുമരിച്ചത്. തുടര്‍ന്ന് ഇവര്‍ പലതവണ താമസം മാറിയതിനാല്‍ കണ്ടെത്താന്‍ പ്രയാസമായി. ഇവര്‍ക്കുവേണ്ടി നേരത്തേ ഹാജരായിരുന്ന അഭിഭാഷകനും മരിച്ചു. പിന്നീടാണ് റെയില്‍വേയും അഡ്വ. ഫൗസിയ ഷക്കീലും ചേര്‍ന്ന് അവരെ കണ്ടെത്തി 8.92 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കിയത്.

Supreme Court
സിനിമാക്കാരുടെ പ്രിയങ്കരനായ സുനിക്കുട്ടന്‍, പേരിന് പിന്നിലും കഥകള്‍; ആരാണ് പള്‍സര്‍ സുനി?

വിജയ് സിങ്ങിന് മാനസിക പ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടി നഷ്ടപരിഹാര അപേക്ഷ റെയില്‍വേ ക്ലെയിം ട്രിബ്യൂണലും പട്ന ഹൈക്കോടതിയും തള്ളിയിരുന്നു. ഇതിനെതിരേയാണ് സന്‍യോക്താ ദേവി സുപ്രീംകോടതിയിലെത്തിയത്.

Summary

Supreme Court commends Indian Railways and advocate Fauzia Shakeel for locating and compensating a woman after a 23-year train accident claim. Justice Surya Kant highlighted humanity

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com