ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയതിന് പിന്നാലെ മരണം; ഡോക്ടര്‍ക്കെതിരെ പരാതി

ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു. തുടര്‍ന്ന് അനിഷയ്ക്കു രക്തസ്രാവം ഉണ്ടാവുകയും ഗുരുതര അവസ്ഥയില്‍ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
1 min read


കല്‍പ്പറ്റ:  പ്രസവത്തെ തുടര്‍ന്നു യുവതി മരിച്ച സംഭവത്തില്‍ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ പരാതി. യുവതിയുടെ പിതാവ് പുത്തന്‍പുരയില്‍ വിജയനാണ് അധികൃതര്‍ക്കു പരാതി നല്‍കിയത്.  നവംബര്‍ 4നാണ് 24കാരിയായ അനിഷ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കിയ ശേഷം മരണത്തിന് കീഴടങ്ങിയത്. ഒക്ടോബര്‍ 29ന് പുലര്‍ച്ചെയാണ് അനിഷയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തു. തുടര്‍ന്ന് അനിഷയ്ക്കു രക്തസ്രാവം ഉണ്ടാവുകയും ഗുരുതര അവസ്ഥയില്‍ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. 20 മണിക്കൂറിന് ശേഷം സ്ഥിതി അതീവ ഗുരുതമാണെന്നും മറ്റെവിടെയെങ്കിലും കൊണ്ടു പോകണമെന്നും ബന്ധുക്കളെ അറിയിച്ചു. 

പിന്നീട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാനന്തവാടി  മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അധികൃതരുടെ അനാസ്ഥയാണ് തന്റെ മകള്‍ മരിക്കാന്‍ ഇടയായതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണു വിജയന്റെ പരാതി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

 p a muhammad riyas
cinema theatre
Veena, Muhammad Riyas, , upi
Sunny Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com