നിമിഷപ്രിയയുടെ പേരില്‍ വ്യാജ പണപ്പിരിവ്; കെഎ പോളിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസറും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ.സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്.
Complaint against KA Paul regarding fake fundraising in Nimishapriya's name
പിണറായി വിജയന്‍- നിമിഷപ്രിയ
Updated on
1 min read

തിരുവനന്തപുരം: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനദ്രവ്യത്തിനെന്ന പേരില്‍ വ്യാജപണപ്പിരിവ് നടത്തുന്നു എന്നാരോപിച്ച് ഇവാഞ്ചലിസ്റ്റും ഗ്ലോബല്‍ പീസ് ഇനിഷ്യേറ്റീവ് സ്ഥാപകനുമായ കെഎ പോളിനെതിരെ നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ആക്ഷന്‍ കൗണ്‍സില്‍ ലീഗല്‍ അഡൈ്വസറും സുപ്രീം കോടതി അഭിഭാഷകനുമായ അഡ്വ.സുഭാഷ് ചന്ദ്രനാണ് പരാതി നല്‍കിയത്.

Complaint against KA Paul regarding fake fundraising in Nimishapriya's name
'കയ്യബദ്ധം പറ്റിയതാ, നാറ്റിക്കരുത്'; സ്വാതന്ത്ര്യദിനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത് കോണ്‍ഗ്രസ് പതാക!

ചൊവ്വാഴ്ച കെഎ പോളിന്റെ എക്‌സ് അക്കൗണ്ടില്‍ നിന്നും നിമിഷപ്രിയയുടെ മോചനത്തിന് ആവശ്യമായ തുക ഇന്ത്യന്‍ ഗവണ്‍മെന്റ് ആരംഭിച്ച വിദേശ കാര്യമന്ത്രാലയത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് കാണിച്ച് പോസ്റ്റ് വന്നിരുന്നു. 8.3 കോടി രൂപ വേണമെന്നാണ് പോസ്റ്റില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതു വ്യാജമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെ വ്യക്തമാക്കിയിരുന്നു.

Complaint against KA Paul regarding fake fundraising in Nimishapriya's name
നിമിഷപ്രിയയ്ക്കായി പണപ്പിരിവ്; വ്യക്തത വരുത്തി വിദേശകാര്യ മന്ത്രാലയം

എന്നാല്‍ നിമിഷപ്രിയയുടെ പേരില്‍ കോടികള്‍ പിരിച്ചെടുക്കാനുള്ള ശ്രമമാണ് പോള്‍ നടത്തുന്നതെന്നാണ് നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ അക്കൗണ്ടിലേക്ക് എന്ന വ്യാജേന പണം പിരിക്കാന്‍ ശ്രമിച്ച പോളിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Summary

A complaint has been filed with the Chief Minister against K.A. Paul for allegedly conducting a fraudulent fundraising campaign in the name of Nimishapriya.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com