

ആലപ്പുഴ: ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് രംഗത്തെത്തിയ മുന്‍ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെ അച്ചടക്ക നടപടിയുമായി ബിജെപി. ബിന്ദുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും ബിജെപി സസ്‌പെന്‍ഡ് ചെയ്തു.
പാലക്കാട് വോട്ടർക്ക് പണം നല്‍കിയ സ്ത്രീക്ക് പിന്നില്‍ ബിന്ദു ആണെന്നാണ് ശോഭയുടെ ആരോപണത്തിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. ബിജെപി പ്രവര്‍ത്തകയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. അടിച്ചു പണിക്കുറ്റം തീര്‍ക്കുമെന്നാണ് ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്. വാട്സ് ആപ്പ് കോള്‍ റെക്കോഡുള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്.
പാലക്കാട്ടേയ്ക്ക് പണം കൊടുത്തു വിട്ടത് ബിന്ദുവാണെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ ബിന്ദുവിനെതിരെ ഉന്നയിക്കുന്ന ആരോപണം. ആലപ്പുഴയില്‍ നിന്നുള്ള കാറിലാണ് പണം കൊടുത്ത സ്ത്രീ വന്നതെന്ന് ശോഭാ സുരേന്ദ്രന്‍ ബിന്ദുവിനെ ഫോണ്‍ വിളിച്ച് സംസാരിക്കുന്ന ഓഡിയോയും പുറത്തു വന്നിട്ടുണ്ട്. ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates