എകെ ആന്റണിയുടെ ഭാര്യയുടെ പരാതി; 'ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ്'

വീട്ടിലെ അറ്റകുറ്റപ്പണിക്കായി ഏര്‍പ്പാടാക്കിയ ആള്‍ മുന്‍കൂര്‍ പണം വാങ്ങിയ ശേഷം പണി പൂര്‍ത്തിയാക്കിയില്ലെന്നായിരുന്നു പരാതി.
museum police station
museum police station
Edited By:
Updated on: 
1 min read

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് അയച്ച പരാതിയില്‍ 'ആളറിയാതെ' ഇടപെട്ട് മ്യൂസിയം പൊലീസ്. സ്‌റ്റേഷനിലേക്ക് ഇമെയില്‍ വഴിയാണ് എലിസബത്തിന്റെ പരാതി എത്തിയത്. 'വൈഫ് ഓഫ് എകെ ആന്റണി' എന്നാണ് പേരിനൊപ്പം വച്ചിരുന്നത്. പരാതി പരിശോധിച്ച ഉദ്യോഗസ്ഥരന്‍ എലിസബത്തിനെ ഫോണില്‍ വിളിച്ച് ഭര്‍ത്താവിനൊപ്പം സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടു. ആന്റണിയുടെ ഭാര്യയാണ് പരാതിക്കാരിയെന്ന് പിന്നിടാണ് മനസിലാക്കിയത്.

തുടര്‍ന്ന് അവരെ നേരില്‍ക്കണ്ട് ക്ഷമ ചോദിക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ മ്യൂസിയം എസ്എച്ച്ഒയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും അതിന്റെ ആവശ്യമില്ലെന്നറിയിച്ച് എലിസബത്ത് പ്രശ്‌നം പരിഹരിച്ചു. വീട്ടിലെ അറ്റകുറ്റപ്പണിക്കായി ഏര്‍പ്പാടാക്കിയ ആള്‍ മുന്‍കൂര്‍ പണം വാങ്ങിയ ശേഷം പണി പൂര്‍ത്തിയാക്കിയില്ലെന്നായിരുന്നു പരാതി.

ഇയാളെ ഫോണില്‍ ലഭിക്കാതായതോടെയാണ് സഹായം അഭ്യര്‍ഥിച്ച് എലിസബത്ത് പൊലീസിനെ സമീപിച്ചത്. പൊലീസ് ഇടപെട്ട് ഇയാളെ വിളിച്ചുവരുത്തി പണി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി.

Summary

Complaint by AK Antony's wife; 'Police ask her to appear at the station with her husband'

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER