Complaint of sexual assault of 10-year-old girl in Adoor; Two people including 16-year-old arrested
അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചതായി പരാതിപ്രതീകാത്മക ചിത്രം

അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി; 16 വയസുകാരനടക്കം രണ്ടുപേര്‍ പിടിയില്‍

അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി
Published on

പത്തനംതിട്ട: അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ചതായി പരാതി. അടൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 16 വയസുകാരനടക്കം രണ്ടുപേര്‍ പിടിയിലായി. രണ്ടാമത്തേയാള്‍ക്ക് 19 വയസാണ് പ്രായം. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

പത്തുവയസുകാരിയെ രണ്ടുപേര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. അടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേര്‍ പിടിയിലാകുന്നത്. ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവരിലേക്കെത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com