congress
congress ഫയൽ

കോടിക്കണക്കിന് രൂപ ചെലവഴിക്കാതെ ലാപ്‌സാക്കി; ട്വന്റി 20 ക്കെതിരെ കോണ്‍ഗ്രസ്

കുന്നത്തുനാട് പഞ്ചായത്തില്‍ എട്ടുകോടിരൂപയും ഐക്കരനാട് പഞ്ചായത്തില്‍ ആറുകോടി രൂപയും ബാക്കിയിരിപ്പുണ്ടെന്നാണ് ഭരണപക്ഷം അവകാശപ്പെടുന്നത്.
Published on

കൊച്ചി: ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ പദ്ധതി നടത്തിപ്പിനുശേഷം മിച്ചം വന്ന തുക ബാങ്കിലിട്ടിരിക്കുകയാണെന്ന ട്വന്റി 20 അവകാശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലത്ത് 2015 മുതല്‍ 2025 വരെ 32 കോടി രൂപ നീക്കിയിരിപ്പുണ്ടെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. കുന്നത്തുനാട് പഞ്ചായത്തില്‍ എട്ടുകോടിരൂപയും ഐക്കരനാട് പഞ്ചായത്തില്‍ ആറുകോടി രൂപയും ബാക്കിയിരിപ്പുണ്ടെന്നാണ് ഭരണപക്ഷം അവകാശപ്പെടുന്നത്.

എറണാകുളം ജില്ലയില്‍ ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളില്‍ നിഷ്‌ക്രിയത്വം കൊണ്ട് കോടിക്കണക്കിന് രൂപ ചെലവഴിക്കാതെ ലാപ്‌സാക്കിയെന്നാണ് കോണ്‍ഗ്രസ് നേതാക്കാളായ ബെന്നി ബഹനാന്‍ എംപി, വി പി സജീന്ദ്രന്‍, മുഹമ്മദ് ഷിയാസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.

congress
അതിജീവിതയെ അപമാനിച്ചു: രാഹുല്‍ ഈശ്വര്‍ പൊലീസ് കസ്റ്റഡിയില്‍

സമയബന്ധിതമായി ചെലവഴിക്കാത്ത സംസ്ഥാന-കേന്ദ്രഫണ്ടുകളെ പഞ്ചായത്തിന്റെ നീക്കിയിരിപ്പായി ട്വന്റി 20 തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. കിഴക്കമ്പലത്ത് കഴിഞ്ഞ 10 വര്‍ഷം കൊണ്ട് വിവിധ പദ്ധതികള്‍ക്ക് ചെലവഴിക്കേണ്ടിയിരുന്ന 19.14 കോടി രൂപ ട്വന്റി 20 ഭരണസമിതി ലാപ്സാക്കി. കുന്നത്തുനാട് പഞ്ചായത്തില്‍ അഞ്ചുവര്‍ഷം കൊണ്ട് വിവിധ പദ്ധതികള്‍ക്കായി ചെലവഴിക്കേണ്ടിയിരുന്ന 8.9 കോടി രൂപ യും മഴുവന്നൂരില്‍ കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് ചെലവഴിക്കേണ്ടിയിരുന്ന 13 കോടിയും ലാപ്സ് ആക്കി.

congress
ഒമ്പതുവയസുകാരന്‍ ഒഴുക്കില്‍പ്പെട്ടു; രക്ഷിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

സമാനരീതിയില്‍ ഐക്കരനാട് ഗ്രാമപ്പഞ്ചായത്തില്‍ നാലു വര്‍ഷം കൊണ്ട് ലാപ്സ് ആക്കിയത് രണ്ടരക്കോടിയാണ്. പഞ്ചായത്തില്‍ റോഡ്, കുടിവെള്ളം, പൊതുജനാരോഗ്യം, വിദ്യാഭ്യാസം, പട്ടികജാതിക്ഷേമം എന്നിവയ്ക്കായി അനുവദിച്ച തുകയാണ് നിഷ്‌ക്രിയത്വം കൊണ്ട് ലാപ്സ് ആക്കി കളഞ്ഞതെന്ന് നേതാക്കള്‍ ആരോപിച്ചു.

Summary

Congress against Twenty 20, which lapsed without spending crores of rupees

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com