31 സ്ഥാനാർഥികൾ റെഡി, മൂന്ന് എംഎൽഎമാർക്ക് സീറ്റ് ഇല്ല; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയ്ക്ക് കോൺഗ്രസ് അംഗീകാരം

മൂന്ന് പേർ ഒഴികെയുള്ള എല്ലാ സിറ്റിങ് എംഎൽഎമാരും അവരുടെ മണ്ഡലങ്ങളിൽ തന്നെ മത്സരിക്കും.
congress flag
Congress Approves First List of Candidates for Kerala Assembly ElectionsFILE
Updated on
1 min read

ന്യൂഡൽഹി: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യഘട്ട പട്ടികയ്ക്ക് അംഗീകാരം. 31 സ്ഥാനാർഥികൾ അടങ്ങുന്ന പട്ടികയ്ക്ക് തെരഞ്ഞെടുപ്പ് സമിതിയോഗം അംഗീകാരം നൽകിയാതായി സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി അറിയിച്ചു.

മൂന്ന് പേർ ഒഴികെയുള്ള എല്ലാ സിറ്റിങ് എംഎൽഎമാരും അവരുടെ മണ്ഡലങ്ങളിൽ തന്നെ മത്സരിക്കും. രാഹുൽ മാങ്കൂട്ടത്തിൽ,  കെ ബാബു, എൽദോസ് കുന്നപ്പിള്ളി എന്നിവരുടെ പേരുകൾ ആണ് പട്ടികയിൽ ഇല്ലാത്തത്.

congress flag
നേരിട്ട് വിളിച്ച് പിണറായി, അനുനയിപ്പിക്കാന്‍ അവസാന വട്ട ശ്രമം; ജി സുധാകരന്റെ വീട്ടിലെത്തി സിപിഎം നേതാക്കള്‍

കെ ബാബു ഇത്തവണ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിലാണ് ഒഴിവാക്കിയത്. ലെെംഗികാതിക്രമ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ നേരത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.

ഈ പശ്ചാത്തലത്തിലാണ് രാഹുലിനെ ഒഴിവാക്കിയത് എന്നാണ് റിപ്പോർട്ട്. പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്കെതിരായ കേസിന്റെ വിശദാംശങ്ങൾ സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച ശേഷമായിരിക്കും തീരുമാനമെടുക്കുക.

congress flag
എവിടെ എയിംസ്? കേരളം അനുയോജ്യമല്ലേ?; കേന്ദ്രത്തിനെതിരെ ഹൈക്കോടതി

ആദ്യഘട്ട സ്ഥാനാർഥി പട്ടിക രാഷ്ട്രീയ സാഹചര്യം നോക്കി ഉടൻ പുറത്തിറക്കുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു. 

തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചാലുടൻ ആദ്യ പട്ടിക പുറത്തിറക്കാനാണ് കോൺഗ്രസ് തീരുമാനം. മത്സരിക്കാൻ ചില എംപിമാർ താത്പര്യം അറിയിച്ചിരുന്നു എങ്കിലും ആരെയും ഈ ഘട്ടത്തിൽ പരിഗണിക്കേണ്ട എന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം.

നിലവിൽ മത്സരിക്കുന്ന സിറ്റിങ് എം എൽ എമാർ

  • പേരാവൂർ- സണ്ണി ജോസഫ്

  • ഇരിക്കൂർ-സജീവ് ജോസഫ്

  • സുൽത്താൻ ബത്തേരി-ഐ.സി ബാലകൃഷ്ണൻ

  • കൽപറ്റ-ടി. സിദ്ദിഖ്

  • വണ്ടൂർ-എ.പി അനിൽകുമാർ

  • നിലമ്പൂർ-ആര്യാടൻ ഷൗക്കത്ത്

  • ചാലക്കുടി-സനീഷ് കുമാർ ജോസഫ്

  • അങ്കമാലി-റോജി എം ജോൺ

  • ആലുവ-അൻവർ സാദത്ത്

  • പറവൂർ-വി.ഡി സതീശൻ

congress flag
വൈറല്‍ പെണ്‍കുട്ടിക്ക് കേരളത്തില്‍ താലികെട്ട്; മൊണാലിസ വിവാഹിതയായി
  • എറണാകുളം-ടി.ജെ വിനോദ്

  • തൃക്കാക്കര-ഉമ തോമസ്

  • മൂവാറ്റുപുഴ-മാത്യു കുഴൽനാടൻ

  • കോട്ടയം-തിരുവഞ്ചൂർ രാധാകൃഷ്ണൻ

  • പുതുപ്പള്ളി-ചാണ്ടി ഉമ്മൻ

  • ഹരിപ്പാട്-രമേശ് ചെന്നിത്തല

  • കരുനാഗപ്പള്ളി-സി ആർ മഹേഷ്

  • കുണ്ടറ-പി.സി വിഷ്ണുനാഥ്

  • കോവളം-എം. വിൻസെന്റ്

മറ്റുള്ള സ്ഥാനാർത്ഥികൾ

  • വട്ടിയൂർക്കാവ്- കെ മുരളീധരൻ

  • കുന്നത്തുനാട്- വി പി സജീന്ദ്രൻ

  • മണലൂർ- ടി എൻ പ്രതാപൻ

  • കൊടുങ്ങല്ലൂർ- ഒ ജെ ജനീഷ്

  • കൊട്ടാരക്കര- ഐഷ പോറ്റി

  • പത്തനാപുരം- ജ്യോതികുമാർ ചാമക്കാല

  • തൃത്താല- വി ടി ബൽറാം

  • കൊയിലാണ്ടി- കെ പ്രവീൺകുമാർ

  • നാദാപുരം- കെ എം അഭിജിത്ത്

  • കോഴിക്കോട് നോർത്ത്- കെ ജയന്ത്

  • എലത്തൂർ- വിദ്യ ബാലകൃഷ്ണൻ

  • പൊന്നാനി- കെ നൗഷാദലി

Summary

Congress Approves First List of Candidates for Kerala Assembly Elections.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com