പിണറായി റിയല്‍ ക്യാപ്റ്റന്‍; യുഡിഎഫ് ബഹിഷ്‌കരിച്ച വികസനസദസ്സില്‍ പങ്കെടുത്തു; ബ്ലോക്ക് പഞ്ചായത്ത് അംഗത്തിന് സസ്‌പെന്‍ഷന്‍

സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളോട് പറയുന്നതില്‍ എന്താണ് തടസം. ഒരു തടസവുമില്ല. രണ്ട് ഫോട്ടോകൂടി വേണ്ടിയിരുന്നു. അതിലൊന്ന് നമ്മുടെ റിയല്‍ ക്യാപ്റ്റന്‍ മുഖ്യമന്ത്രി പിണറായി വിജയന്റേതും മറ്റൊന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷിന്റേതുമായിരുന്നു.
N Aboobacker
എന്‍ അബൂബക്കര്‍
Updated on
1 min read

കോഴിക്കോട്: യുഡിഎഫ് ബഹിഷ്‌കരിച്ച വികസന സദസ്സില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയെ പ്രശംസിച്ച കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിന്റിങ് കമ്മറ്റി ചെയര്‍മാന്‍ എന്‍ അബൂബക്കറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്. പൂവാട്ടുപറമ്പ് ഡിവിഷനില്‍ നിന്നുള്ള എന്‍ അബൂബക്കര്‍ വികസന സദസ്സില്‍ പങ്കെടുത്ത് മുഖ്യമന്ത്രിയെ റിയല്‍ ക്യാപ്റ്റനെന്ന് പ്രശംസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

N Aboobacker
അമേരിക്ക കുറ്റവാളി രാഷ്ട്രമെന്ന് എംഎ ബേബി

'സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളോട് പറയുന്നതില്‍ എന്താണ് തടസം. ഒരു തടസവുമില്ല. രണ്ട് ഫോട്ടോകൂടി വേണ്ടിയിരുന്നു. അതിലൊന്ന് നമ്മുടെ റിയല്‍ ക്യാപ്റ്റന്‍ മുഖ്യമന്ത്രി പിണറായി വിജയന്റേതും മറ്റൊന്ന് തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എം ബി രാജേഷിന്റേതുമായിരുന്നു. നമ്മള്‍ കാര്യങ്ങള്‍ തുറന്നുപറഞ്ഞാലേ ജനങ്ങള്‍ക്ക് ഇതെല്ലാം മനസിലാകൂ' എന്‍ അബൂബക്കര്‍ പറഞ്ഞു

N Aboobacker
നൂറിലധികം സീറ്റുകളുമായി യുഡിഎഫ് അധികാരത്തിലെത്തും, ആദ്യമാസം തന്നെ നാമജപ കേസുകള്‍ പിന്‍വലിക്കും; വിഡി സതീശന്‍

നവകേരള സദസില്‍ പങ്കെടുത്തതിനും മുന്‍പ് അബൂബക്കര്‍ സസ്പെന്‍ഷന്‍ നേരിട്ടിരുന്നു. ഓമശേരിയില്‍ നടന്ന മുഖ്യമന്ത്രിയുടെ പ്രഭാതസദസിലാണ് എന്‍ അബൂബക്കര്‍ പങ്കെടുത്തിരുന്നത്. കോണ്‍ഗ്രസ് തീരുമാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതായി കണ്ടെത്തിയതിന് പിന്നാലെയാണ് അന്ന് അബൂബക്കര്‍ക്കെതിരെ പാര്‍ട്ടി നേതൃത്വം നടപടി സ്വീകരിച്ചത്.

Summary

Congress Block Panchayat member who participated in the 'Vikasana Sadassu' has been suspended

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com