'എട്ടക്ക സംഖ്യയുടെ ഇടപാടുകള്‍ ഒളിപ്പിച്ചു വച്ചു'; വയനാട് പിരിവിന് കോണ്‍ഗ്രസിന് വേറെയും അക്കൗണ്ട്, പ്രവാസിക്ക് പണം കൈമാറിയെന്ന് സിപിഎം

പുനരധിവാസത്തിനായി ഫണ്ട് പിരിച്ച ശേഷം ഇടപാട് നടന്നത് ധനലക്ഷ്മി ബാങ്കിന്റെ അക്കൗണ്ടില്‍ മാത്രമല്ലെന്നും ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടിലും ഇടപാട് നടന്നുവെന്നുമാണ് ആരോപണം
Sunny Joseph, K Sudhakaran, VD Satheesan
Sunny Joseph, K Sudhakaran, VD Satheesanഫയൽ
Updated on
1 min read

തിരുവനന്തപുരം: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് വിവാദത്തില്‍ കോണ്‍ഗ്രസിന്റെ കൂടുതല്‍ ആരോപണങ്ങളുമായി സിപിഎം നേതാവ് എം വി നികേഷ് കുമാര്‍. പുനരധിവാസത്തിനായി കോണ്‍ഗ്രസ് പിരിച്ച തുക സൂക്ഷിച്ച അക്കൗണ്ടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ കെ സി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവര്‍ പങ്കുവച്ച വിവരങ്ങളില്‍ അവ്യക്തതയുണ്ടെന്നാണ് നികേഷ് കുമാറിന്റെ ആരോപണം. പുനരധിവാസത്തിനായി ഫണ്ട് പിരിച്ച ശേഷം ഇടപാട് നടന്നത് ധനലക്ഷ്മി ബാങ്കിന്റെ അക്കൗണ്ടില്‍ മാത്രമല്ലെന്നും ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടിലും ഇടപാട് നടന്നുവെന്നും സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയോ കോര്‍ഡിനേറ്ററുമായ നികേഷ് കുമാര്‍ ആരോപിക്കുന്നു.

Sunny Joseph, K Sudhakaran, VD Satheesan
സ്പില്‍വേയിലെ മണ്ണൊലിച്ചുപോയാല്‍ ജലവകുപ്പിന് വെപ്രാളമെന്തിന്?; നാടു പ്രളയത്തില്‍ മുങ്ങിയാലും അവരുടെ കണ്ണ് കരിമണലില്‍; ആരോപണം ആവര്‍ത്തിച്ച് മാത്യു കുഴല്‍നാടന്‍

ഫെഡറല്‍ ബാങ്കിന്റെ വെള്ളയമ്പലം ബ്രാഞ്ചിലെ അക്കൗണ്ടില്‍ എട്ടംഗ സംഖ്യയുടെ ഇടപാട് നടന്നു എന്നാണ് നികേഷ് കുമാര്‍ ആരോപിക്കുന്നത്. 13740200004964 നമ്പര്‍ ഉള്‍പ്പെടെയാണ് വിഡിയോയില്‍ പരാമര്‍ശിക്കുന്നത്. ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടില്‍ ലഭിച്ച പണം മാത്രമാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് കഴിഞ്ഞദിവസം പുറത്തുവിട്ടത്. ഇതിന് പുറമേയാണ് ഫെഡറല്‍ ബാങ്കിന്റെ പട്ടം ബ്രാഞ്ചിലെ അക്കൗണ്ട്. ഇതിലേക്ക് കോടികള്‍ ലഭിക്കുകയും അവ പലതവണയായി പിന്‍വലിക്കുകയും ചെയ്തു. യുഎഇയില്‍ ഉള്ള ഒരു മലയാളിയുടെ അക്കൗണ്ടിലേക്ക് പോയ 53 ലക്ഷത്തോളം രൂപയും ഇതിലുള്‍പെടുമെന്നും നികേഷ് കുമാര്‍ പറയുന്നു.

Sunny Joseph, K Sudhakaran, VD Satheesan
'സിപിഎമ്മിനെ കൊണ്ട് അന്ന് കഴിഞ്ഞിട്ടില്ല, തരത്തില്‍ പോയി കളിക്ക് നികേഷേ...'; 'പരിപ്പ് എടുക്കും' പരാമര്‍ശത്തില്‍ ദീപ്തി മേരി വര്‍ഗീസ്

സറ്റാന്‍ഡ് വിത്ത് വയനാട് ഐഎന്‍സി എന്ന ആപ്പുമായി ബന്ധിപ്പിച്ചത് ധനലക്ഷ്മി ബാങ്ക് ശാസ്തമംഗലം ബ്രാഞ്ചിലെ അക്കൗണ്ടാണ് എന്നാണ് വിവരം. 2024 ആഗസ്ത് 17ന് ആണ് അക്കൗണ്ട് ആരംഭിച്ചത്. ഇതിലെ 5.38 കോടിയാണ് സണ്ണി ജോസഫ് കണക്ക് എന്ന പേരില്‍ വായിച്ചത്. ഫെഡറല്‍ ബാങ്കില്‍ നിന്നും പണം മാറ്റിയ മലയാളിയുടെ അക്കൗണ്ടിലേക്ക് ഫെബ്രുവരിയില്‍ ധനലക്ഷ്മി ബാങ്കിലെ അക്കൗണ്ടില്‍നിന്നും ഒരു കോടി രൂപ കൈമാറിയിട്ടുണ്ടെന്നും നികേഷ് കുമാര്‍ ആരോപിക്കുന്നു.

Summary

CPM leader M V Nikesh Kumar has made more allegations of financial fraud by the Congress in connection with the Mundakai-Churalmala rehabilitation.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com