'സമൂഹമാധ്യമങ്ങള്‍ വഴിയല്ല തീരുമാനം'; കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി; എംപിമാര്‍ക്കും നീരസം

കെ സുധാകരന്‍ കെ സി വേണുഗോപാലിനെ പിന്തുണച്ചു രംഗത്തു വന്നതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ച വീണ്ടും കൊഴുത്തത്
Congress Leaders
Congress ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: സംസ്ഥാന കോണ്‍ഗ്രസില്‍ നടക്കുന്ന മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. സമൂഹമാധ്യമങ്ങള്‍ വഴിയല്ല തീരുമാനമെടുക്കേണ്ടത്. മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പാര്‍ട്ടിക്ക് വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ട്. മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനും ഹൈക്കമാന്‍ഡ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി.

Congress Leaders
തൃക്കാക്കരയില്‍ എന്‍ഡിഎയ്ക്ക് 10-13 % വോട്ട്, അതായത് 20000 വോട്ടുകള്‍; കണക്ക് നിരത്തി അഖില്‍ മാരാര്‍

മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പിന്തുണച്ചു രംഗത്തു വന്നതോടെയാണ് മുഖ്യമന്ത്രി ചര്‍ച്ച വീണ്ടും കൊഴുത്തത്. നാളെയുടെ ഭരണത്തിന് ദിശാബോധം നല്‍കാന്‍ കഴിയുന്ന നേതാവായി കെസി വേണുഗോപാല്‍ ഉയരട്ടെ എന്ന് കുറിപ്പില്‍ കെ സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. റോജി എം ജോണ്‍, രമ്യ ഹരിദാസ് അലോഷ്യസ് സേവ്യര്‍, പഴകുളം മധു, ഉള്‍പ്പടെ വേണുഗോപാലിന് പിന്തുണയുമായെത്തി.

കേന്ദ്രനേതൃത്വത്തില്‍ നിര്‍ണായക ചുമതലകള്‍ വഹിക്കുമ്പോഴും കെസിയുടെ സാന്നിധ്യം എത്ര നിര്‍ണായകമാണ് എന്നത് ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വീണ്ടും തെളിയിച്ചെന്നാണ് സുധാകരന്‍ പറയുന്നത്. പ്രവര്‍ത്തകരോട് കാണിക്കുന്ന വിനയവും എല്ലാവര്‍ക്കും ഒപ്പം അവരുടെ സഹയാത്രികനായി നില്‍ക്കാന്‍ കഴിയുന്നതും കെസിയെ വ്യത്യസ്തനാക്കുന്നുവെന്നും സുധാരന്‍ അഭിപ്രായപ്പെട്ടിരുന്നു.

Congress Leaders
മുഖ്യമന്ത്രി ആര്? 'കോണ്‍ഗ്രസിലെ തര്‍ക്കം അവസാനിപ്പിക്കണം, യുഡിഎഫിന്റെ വിശ്വാസ്യതയെ ബാധിക്കുന്ന വിഷയം'; നേതാക്കള്‍ക്ക് ലീഗിന്റെ മുന്നറിയിപ്പ്

ഇതിനു പിന്നാലെ വിഡി സതീശന്‍ അനുകൂലികളും രമേശ് ചെന്നിത്തല അനുകൂലികളും വിരുദ്ധാഭിപ്രായങ്ങളുമായി സമൂഹമാധ്യമങ്ങളില്‍ രംഗത്തുവന്നു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് കരുത്തു തെളിയിച്ച കെ സി വേണുഗോപാല്‍ തുടര്‍ന്നും, രാജ്യത്ത് ബിജെപിയെ പ്രതിരോധിക്കാന്‍ ഡല്‍ഹിയില്‍ തുടരട്ടെ എന്നാണ് വിഡി സതീശന്‍ അനുകൂലികള്‍ അഭിപ്രായപ്പെട്ടത്. കോണ്‍ഗ്രസിലെ പക്ഷം തിരിഞ്ഞുള്ള ചര്‍ച്ചകളില്‍ ബഹുഭൂരിപക്ഷം എംപിമാരും ഹൈക്കമാന്‍ഡിനെ അതൃപ്തി അറിയിച്ചതായാണ് സൂചന.

Summary

The high command is unhappy with the discussions related to the Chief Minister's post taking place in the state Congress.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com