'ഫ്‌ലാറ്റുകളില്‍ വോട്ട് ചോദിക്കാന്‍ കാലുപിടിക്കണം; ഇനി ശ്രദ്ധ ചെലുത്തേണ്ടത് അവിടെ'
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജവോട്ട് ആരോപണം ആളിക്കത്തുന്നതിനിടെ; ഇനി ശ്രദ്ധ ചെലുത്തേണ്ടത് ഫ്‌ലാറ്റ് സമുച്ചയങ്ങളിലാണെന്ന് മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കെഎസ് ശബരിനാഥന്‍. കോണ്‍ഗ്രസും സിപിഐയും കൊടുത്ത പരാതിയില്‍ പറയുന്നത് എഴുപത്തി ഒന്‍പതോളം വോട്ടുകള്‍ ഒരു ഫ്‌ലാറ്റിലെ റൂമില്‍ നിന്ന് തന്നെ ചേര്‍ത്തു എന്നാണ്. ഇതിനുള്ള പ്രധാനപ്പെട്ട കാരണം കേരളത്തിലുള്ള ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ കാണുന്ന അരാഷ്ട്രീയതയും ജനാധിപത്യ മര്യാദയില്ലായ്മയുമാണെന്ന് ശബരിനാഥന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'പൊതുപ്രവര്‍ത്തകര്‍, അത് ഏത് രാഷ്ട്രീയ പാര്‍ട്ടിയുമാകട്ടെ കേരളത്തിലെ ഏതു വീട്ടിലും ചെന്ന് വോട്ട് അഭ്യര്‍ത്ഥിക്കാം. പക്ഷേ ഭൂരിഭാഗം ഫ്‌ലാറ്റുകളില്‍ മുന്‍കൂര്‍ അനുമതിയോ വ്യക്തിബന്ധമോ ഇല്ലാതെ വോട്ടു ചേര്‍ക്കുന്നതിലും വോട്ടു ചോദിക്കുന്നതിലും പരിമിതികളുണ്ട്. ബില്‍ഡറുടെയും ഫ്‌ലാറ്റ് അസോസിയേഷന്റെയും കാല് പിടിച്ചാല്‍ മാത്രമാണ് പലയിടത്തും അകത്ത് കയറുവാന്‍ പറ്റുന്നത്'- ശബരിനാഥന്റെ കുറിപ്പില്‍ പറയുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം
'വോട്ടു ചോരി' വിവാദം ആളിക്കത്തുമ്പോള്‍ അതിന്റെ അലയടികള്‍ കേരളത്തിലും തൃശൂരിലും എത്തിച്ചേരുമ്പോള്‍ നാം ഇനി ശ്രദ്ധ ചെലുത്തേണ്ടത് സമുച്ചയങ്ങളിലാണ്. തൃശൂര്‍ പാര്‍ലിമെന്റ് ഇലക്ഷനെ സംബന്ധിച്ച് ഇന്ന് കോണ്‍ഗ്രസും സിപിഐയും കൊടുത്ത പരാതിയില്‍ പറയുന്നത് എഴുപത്തി ഒന്‍പതോളം വോട്ടുകള്‍ ഒരു ഫ്‌ലാറ്റിലെ റൂമില്‍ നിന്ന് തന്നെ ചേര്‍ത്തു എന്നാണ്. ഒരുതരത്തില്‍ ആലോചിക്കുമ്പോള്‍ ഇതിനുള്ള പ്രധാനപ്പെട്ട കാരണം കേരളത്തിലുള്ള ഫ്‌ലാറ്റ് സമുച്ചയങ്ങളില്‍ കാണുന്ന അരാഷ്ട്രീയതയും ജനാധിപത്യ മര്യാദയില്ലായ്മയുമാണ്.
പൊതുപ്രവര്‍ത്തകര്‍, അത് ഏത് രാഷ്ട്രീയ പാര്‍ട്ടിയുമാകട്ടെ കേരളത്തിലെ ഏതു വീട്ടിലും ചെന്ന് വോട്ട് അഭ്യര്‍ത്ഥിക്കാം. പക്ഷേ ഭൂരിഭാഗം ഫ്‌ലാറ്റുകളില്‍ മുന്‍കൂര്‍ അനുമതിയോ വ്യക്തിബന്ധമോ ഇല്ലാതെ വോട്ടു ചേര്‍ക്കുന്നതിലും വോട്ടു ചോദിക്കുന്നതിലും പരിമിതികളുണ്ട്. ബില്‍ഡറുടെയും ഫ്‌ലാറ്റ് അസോസിയേഷന്റെയും കാല് പിടിച്ചാല്‍ മാത്രമാണ് പലയിടത്തും അകത്ത് കയറുവാന്‍ പറ്റുന്നത്. അല്ലെങ്കില്‍ കൗണ്‍സിലര്‍/ വാര്‍ഡ് മെമ്പര്‍ അധികാരം കാണിക്കണം.
സുതാര്യമായ ഇലക്ഷന്‍ പ്രവര്‍ത്തനം ഫ്‌ലാറ്റുകളിലും നടത്തുന്നതിനുള്ള സാഹചര്യം കേരളത്തിലുണ്ടാകണം.ഇല്ലെങ്കില്‍ നഗരവത്ക്കരണം കൂടുമ്പോള്‍ ജനാധിപത്യ പങ്കാളിത്തം കുറയും.ഇതിനുവേണ്ടി ഇലക്ഷന്‍ കമ്മിഷനും രാഷ്ട്രീയപാര്‍ട്ടികളും ഫ്‌ലാറ്റ് ഓണര്‍ അസോസിയേഷനും ഒരുമിച്ചു പ്രവര്‍ത്തിക്കണം, അതുപോലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കാനുള്ള ജാഗ്രത കാണിക്കണം. അല്ലെങ്കില്‍ ഇതുപോലെ ചിലര്‍ക്ക് ജനാധിപത്യത്തെ വക്രീകരിക്കാനുള്ള അവസരം ഇനിയും ലഭിക്കും.
Congress leader K.S. Sabarinathan states that campaigning for votes in apartment buildings has become so difficult that one feels the need to plead
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

