മധുസൂദന്‍ മിസ്ത്രി ഇന്നെത്തും; സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്

വിജയസാധ്യതക്ക് മാത്രം മുന്‍ഗണന നല്‍കി കര്‍ക്കശ മാനദണ്ഡങ്ങളാകും ഇക്കുറി പിന്തുടരുകയെന്നാണ് സൂചന
Madhusudan Mistry
Madhusudan Mistry
Updated on
1 min read

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് ഔദ്യോഗികമായി കടക്കുന്നു. ഇതിന്റെ ഭാഗമായി എഐസിസി സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഇന്ന് കേരളത്തിലെത്തും. വൈകീട്ടാണ് മിസ്ത്രി തിരുവനന്തപുരത്തെത്തുക. പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

Madhusudan Mistry
രാഹുലിനെ ഏഴു ദിവസം കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി; അപേക്ഷ ഇന്ന് കോടതിയിൽ

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രാഥമിക ചര്‍ത്തകളാകും എഐസിസി നിയോഗിച്ച സമിതി നടത്തുക. എംപിമാരെയോ, എംഎല്‍എമാരെയോ കൂടിക്കാഴ്ചയ്്ക്കായി ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മധുസൂദന്‍ മിസ്ത്രിയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം വരെ നീളുന്ന സിറ്റിങ്ങുകള്‍ തലസ്ഥാനത്ത് നടക്കുമെന്നാണ് വിവരം.

Madhusudan Mistry
നായാട്ടിന് പോയപ്പോള്‍ സ്‌കൂട്ടര്‍ മറിഞ്ഞു; വെടിയേറ്റ് അഭിഭാഷകന്‍ മരിച്ചു

വിജയസാധ്യതക്ക് മാത്രം മുന്‍ഗണന നല്‍കി കര്‍ക്കശ മാനദണ്ഡങ്ങളാകും ഇക്കുറി പിന്തുടരുകയെന്നാണ് സൂചന. ഓരോ മണ്ഡലത്തിലും വിജയസാധ്യതയുള്ള മൂന്നുപേരുടെ പട്ടിക തയാറാക്കാന്‍ എഐസിസി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവെപ്പ് അനുവദിക്കില്ലെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്. പ്രതിപക്ഷ നേതാവിന്റെ കേരള യാത്ര അവസാനിക്കുന്നതോടെ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

Summary

Congress is officially entering into discussions to select candidates for the assembly elections. AICC Screening Committee Chairman Madhusudan Mistry will arrive in Kerala today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com