'പിണറായി വിജയൻ അടുത്ത തവണയും മുഖ്യമന്ത്രിയാകും'; സര്‍ക്കാരിനെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍

Congress leader Mani Shankar Aiyar says Pinarayi Vijayan will be the next Chief Minister of the Kerala state
മണിശങ്കര്‍ അയ്യര്‍,പിണറായി വിജയന്‍
Updated on
1 min read

തിരുവനന്തപുരം: പിണറായി വിജയന്‍ തന്നെയായിരിക്കും സംസ്ഥാനത്തിന്റെ അടുത്ത മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. 'വിഷന്‍ 2031' അന്താരാഷ്ട്ര സമ്മേളനത്തിലെ ഉദ്ഘാടന വേദിയില്‍ പിണറായി വിജയനെ വേദിയിലിരുത്തിയാണ് മണിശങ്കര്‍ അയ്യറുടെ പരാമര്‍ശം. പിണറായി ഉദ്ഘാടനം നിര്‍വഹിച്ചതിന് പിന്നാലെ സംസാരിച്ചപ്പോഴായിരുന്നു മണിശങ്കര്‍ അയ്യരുടെ വാക്കുകള്‍. 'അടുത്ത മുഖ്യമന്ത്രി ആകുമെന്ന് എനിക്ക് ഉറപ്പുള്ള മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍' എന്നായിരുന്നു മണിശങ്കര്‍ അയ്യരുടെ പരാമര്‍ശം.

Congress leader Mani Shankar Aiyar says Pinarayi Vijayan will be the next Chief Minister of the Kerala state
'മോദി വിളിച്ചു, ശിവരാത്രിയുടെ ചടങ്ങുകള്‍ ഒഴിവാക്കി, ആലിനെ യാത്രയാക്കാന്‍ എത്തി'; സുരേഷ് ഗോപി

സര്‍ക്കാരുമായി ബന്ധപ്പെട്ട് നടക്കുന്ന പരിപാടികള്‍ യുഡിഎഫ് വിട്ടുനില്‍ക്കുന്നതിലെ വിഷമവും മണിശങ്കര്‍ അയ്യര്‍ പങ്കുവെച്ചു. സമ്മേളനം ബഹിഷ്‌കരിച്ച തന്റെ പാര്‍ട്ടി സഹപ്രവര്‍ത്തകരുടെ നടപടിയില്‍ വളരെയധികം ഖേദിക്കുന്നു. ഇന്ന് നമ്മോടൊപ്പമില്ലാത്ത മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങള്‍ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയില്‍ പ്രാവര്‍ത്തികമാക്കാന്‍ കേരളത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Congress leader Mani Shankar Aiyar says Pinarayi Vijayan will be the next Chief Minister of the Kerala state
പൊലീസുകാരനെ ആക്രമിച്ച സംഭവം; എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തെ പുകഴ്ത്തിയ മണിശങ്കര്‍ അയ്യര്‍, സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ചു. സമൂഹത്തിന്റെ മുന്നേറ്റത്തിനായി മഹാത്മാ ഗാന്ധി കാണിച്ചുതന്ന ദിശയിലൂടെ പ്രവര്‍ത്തിച്ച സംസ്ഥാനമാണ് കേരളമെന്ന് അദ്ദേഹം പറഞ്ഞു. പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ ദര്‍ശനം ഇന്ത്യയില്‍ നടപ്പാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് യുഡിഎഫ് ബഹിഷ്‌കരിച്ച നവകേരള സദസ്സിന്റെ സമാപനസമ്മേളനത്തിലും മണിശങ്കര്‍ അയ്യര്‍ പങ്കെടുത്തിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കരുത് എന്ന നിര്‍ദേശം തനിക്ക് ലഭിച്ചിരുന്നില്ലെന്നും അതിനാലാണ് പങ്കെുത്തത് എന്നുമായിരുന്നു അന്ന് അദ്ദേഹം പറഞ്ഞിരുന്നത്.

Summary

Former central minister and Congress leader Mani Shankar Aiyar says Pinarayi Vijayan will be the next Chief Minister of the Kerala state

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com