കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കും; രണ്ടാം പട്ടിക ബുധനാഴ്ച

26 ദിവസത്തിനുള്ളില്‍ കേരളത്തിലെ ദുര്‍ഭരണം അവസാനിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍
 congress
കോണ്‍ഗ്രസ്ഫയൽ
Updated on
1 min read

ന്യൂഡല്‍ഹി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കും. 32 സ്ഥാനാര്‍ത്ഥികളെയാണ് നാളെ പ്രഖ്യാപിക്കുക. രണ്ടാം പട്ടിക ബുധനാഴ്ച പ്രഖ്യാപിക്കും.

 congress
'പേരാവൂരില്‍ മത്സരിക്കുന്നതില്‍ സന്തോഷം, മട്ടന്നൂരില്‍ മത്സരിക്കേണ്ടെന്നായിരുന്നു എന്റേയും തീരുമാനം'

26 ദിവസത്തിനുള്ളില്‍ കേരളത്തിലെ ദുര്‍ഭരണം അവസാനിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പ്രചാരണത്തിന് വളരെ കുറച്ച് ദിവസമേ ലഭിക്കുന്നുള്ളൂ. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായാണ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

 congress
'ഞാനിന്നും ജീവനോടെ ഇരിക്കുന്നത് കാപ്പാടൻ രമേശന്റെ കാവൽ കൊണ്ട്'; വിതുമ്പി കെ സുധാകരൻ

ജി സുധാകരനുമായി സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമ്പലപ്പുഴ സീറ്റില്‍ തീരുമാനമെടുക്കും. കെ സുധാകരനുമായി സംസാരിക്കും. മുസ്ലിം ലീഗുമായി പ്രശ്‌നമില്ല. സീറ്റ് ധാരണയില്‍ അവസാനവട്ട മിനുക്ക് പണി നടക്കുന്നു. എംപിമാര്‍ മല്‍സരിക്കുമോ എന്നതിനും ഉത്തരമുണ്ടാകുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

Summary

Congress likely to release its first candidate list tomorrow for the upcoming elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
sticky_ads
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com