സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി

തനിക്ക് എതിരായ പരാതികള്‍ റിയാസ് നിഷേധിച്ചിട്ടുണ്ട്.
Muhammad Riyaz
Muhammad Riyazfile
Updated on: 
1 min read

പാലക്കാട്: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പുറത്താക്കി. പാലക്കാട് തച്ചമ്പാറ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് റിയാസിനെയാണ് പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കിയത്. റിയാസിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു.

Muhammad Riyaz
കൈക്കൂലി വാങ്ങുന്നതിനിടെ എസ്‌ഐയെ കൈയോടെ പിടികൂടി വിജിലന്‍സ്

സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ഡിസിസി പ്രസിഡന്റ് മുഹമ്മദ് റിയാസിന് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.

Muhammad Riyaz
ഓണക്കാലം ലക്ഷ്യമിട്ട് ഓട്ടോറിക്ഷയില്‍ കഞ്ചാവ് കടത്തല്‍; യുവതി പിടിയില്‍

അതേസമയം, തനിക്ക് എതിരായ പരാതികള്‍ റിയാസ് നിഷേധിച്ചിട്ടുണ്ട്. പരാതികള്‍ വ്യാജമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

Summary

Congress mandalam president expelled for misbehaving with women

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER