'ഈ തണലില്‍ ആയിരുന്നു വളര്‍ന്നത്; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഷാഫിയെ ചേര്‍ത്തുപിടിക്കണം'

എന്റെ പ്രസ്ഥാനത്തിന്റെ നേതാവെന്ന് ഏതൊരു പ്രവര്‍ത്തകനും ആരുടെ മുന്നിലും നെഞ്ചുയര്‍ത്തിപിടിച്ചു അഭിമാനത്തോടെ പറയാന്‍ കഴിയുന്ന, ഈ നാടിന്റെ സ്വപ്നതുല്യമായ ഭാവിക്ക് നേതൃത്വം കൊടുക്കാന്‍ കഴിയുന്ന ഒരു യുവ നേതാവ്
Congress MLA KM Abhijith Comes Out in Support of Shafi Parambil MP
അഭിജിത് എംഎല്‍എ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ചിത്രം
Edited By:
Updated on: 
2 min read

കോഴിക്കോട്: ഷാഫി പറമ്പില്‍ എംപിക്ക് പിന്തുണയുമായി കോണ്‍ഗ്രസ് യുവ എംഎല്‍എ കെഎം അഭിജിത്ത്. ഷാഫി പാര്‍ട്ടിക്കായി ജീവിതം സമര്‍പ്പിച്ച നേതാവാണെന്നും വ്യക്തിതാല്‍പര്യങ്ങളായി പൊതുജനങ്ങളെ വെറുപ്പിക്കരുതെന്നും അഭിജിത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 'കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഈ കൈകളിലായിരുന്നു.. ഓടിയെത്താത്ത മണ്ഡലങ്ങള്‍ ഇല്ല.. പ്രസംഗിച്ച വേദികള്‍ക്ക് കണക്കുകളില്ല.. കയറിയിറങ്ങിയ വീടുകള്‍ക്ക് എണ്ണമില്ല.. ആ വാക്കുകള്‍ക്ക് ജനം കാതോര്‍ത്തു, പത്തുവര്‍ഷക്കാലത്തെ ഭരണത്തിന്റെ പോരായ്മകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. ജനം അംഗീകരിച്ചു.. 102 സീറ്റുകളാണ് മലയാളികള്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് സമ്മാനിച്ചത്'- അഭിജിത്ത് കുറിപ്പില്‍ പറയുന്നു

'മത്സരിച്ച പൊതു തെരഞ്ഞെടുപ്പുകളില്‍ എല്ലാം മിന്നുന്ന ജയം. ആ ജനപ്രീതിക്ക് മുമ്പില്‍ ഇടറി വീണത് പ്രമുഖര്‍.. ഒരിക്കല്‍ താന്‍ വിജയിച്ച സീറ്റ് പിന്നീട് പാര്‍ട്ടിക്കെന്നും ജയിക്കാവുന്ന സീറ്റ് ആക്കി മാറ്റാന്‍ കഴിയുന്ന യുവനേതാവ്..എന്റെ പ്രസ്ഥാനത്തിന്റെ നേതാവെന്ന് ഏതൊരു പ്രവര്‍ത്തകനും ആരുടെ മുന്നിലും നെഞ്ചുയര്‍ത്തിപിടിച്ചു അഭിമാനത്തോടെ പറയാന്‍ കഴിയുന്ന, ഈ നാടിന്റെ സ്വപ്നതുല്യമായ ഭാവിക്ക് നേതൃത്വം കൊടുക്കാന്‍ കഴിയുന്ന ഒരു യുവ നേതാവ്.. ചേര്‍ത്തുപിടിക്കുന്നുണ്ട് ഓരോ മലയാളിയും ഷാഫിയെന്ന യുവ നേതാവിനെ, ചേര്‍ത്തുപിടിക്കണം ഓരോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനും...വ്യക്തി താല്‍പര്യങ്ങള്‍ക്കപ്പുറം പാര്‍ട്ടിക്കുവേണ്ടി നാടിനുവേണ്ടി സമൂഹത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ഈ മനുഷ്യനെ'- കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഈ തണലില്‍ ആയിരുന്നു വളര്‍ന്നത്,

പാര്‍ട്ടിക്കുവേണ്ടി പോരാടിയതും ഈ കുടക്കീഴില്‍ ഒന്നിച്ചായിരുന്നു.

വിദ്യാര്‍ത്ഥി കാലം മുതലേ പാര്‍ട്ടിക്കുവേണ്ടി പോരാടിയവന്‍,

ആത്മാര്‍ത്ഥതയും സേവന സന്നദ്ധതയും സംഘാടന മികവും ഒത്തുചേര്‍ന്നപ്പോള്‍ യൂണിറ്റ്, മണ്ഡലം, ജില്ലാ,സംസ്ഥാന,ദേശീയ പദവികള്‍ ഒന്നൊന്നായി വന്നുചേര്‍ന്നു.. ഒന്നും ചോദിച്ചു വാങ്ങിയില്ല, പ്രവര്‍ത്തകര്‍-നേതാക്കള്‍ ആവേശത്തോടെ ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍.. ചങ്കുറപ്പോടെ പ്രവര്‍ത്തിച്ചപ്പോള്‍ കേരളം ആ ശബ്ദത്തിന് കാതോര്‍ത്തു.. കേരള യുവജനത ആ പേര് ഒന്നിച്ച് ഏറ്റു വിളിച്ചു 'ഷാഫി പറമ്പില്‍'.!

2011 ല്‍ പാലക്കാട് നിയോജകമണ്ഡലം തിരിച്ചു പിടിക്കാന്‍ ആര് എന്ന ചോദ്യത്തിന് ഷാഫി പറമ്പിലെന്ന മറുപടി മാത്രമായിരുന്നു ഉത്തരം. ജാതിക്കും മതത്തിനുമപ്പുറം ആബാലവൃദ്ധം ജനങ്ങളും ആ ചെറുപ്പക്കാരന്റെ പിന്നില്‍ അണിനിരന്നു, മലയാളികള്‍ ആവേശത്തോടെയും,ആരാധനയോടെയും നോക്കി കണ്ടിരുന്ന പലരും പലകുറി തെരഞ്ഞെടുപ്പുകളില്‍ ആ പോരാട്ട വീര്യത്തിനു മുന്നില്‍ ഇടറി വീണു..

പാര്‍ട്ടി പ്രതിസന്ധിയിലായിരുന്ന കാലത്തെല്ലാം കേരളത്തിലുടനീളം ഓടിനടന്നു, ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റി.

കേരളത്തിലെ ഏറ്റവും മികച്ച യുവജന നേതാവ് ആരെന്ന ചോദ്യത്തിന് യുവജനങ്ങള്‍ക്കിടയില്‍ ഏറ്റവും സ്വീകാര്യതയുള്ള പേരായി ആ പേര് മാറി..

ഇന്ത്യാ രാജ്യത്ത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ജീവന്‍ മരണ പോരാട്ടത്തില്‍ പാര്‍ട്ടിയൊരു പുതിയ ഉത്തരവാദിത്വം ഏല്‍പ്പിച്ചു, സ്വന്തം ഇഷ്ടങ്ങള്‍ക്കും താല്പര്യങ്ങള്‍ക്കും അപ്പുറം പാര്‍ട്ടിയെ മനസ്സാ അംഗീകരിച്ചു.. ജനം ചേര്‍ത്ത് പിടിച്ചു, റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വടകരയില്‍ നിന്നും ഡല്‍ഹിയിലേക്ക്..

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ ഈ കൈകളിലായിരുന്നു.. ഓടിയെത്താത്ത മണ്ഡലങ്ങള്‍ ഇല്ല.. പ്രസംഗിച്ച വേദികള്‍ക്ക് കണക്കുകളില്ല.. കയറിയിറങ്ങിയ വീടുകള്‍ക്ക് എണ്ണമില്ല.. ആ വാക്കുകള്‍ക്ക് ജനം കാതോര്‍ത്തു, പത്തുവര്‍ഷക്കാലത്തെ ഭരണത്തിന്റെ പോരായ്മകള്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. ജനം അംഗീകരിച്ചു.. 102 സീറ്റുകളാണ് മലയാളികള്‍ ഐക്യ ജനാധിപത്യ മുന്നണിക്ക് സമ്മാനിച്ചത്..

നാദാപുരം മണ്ഡലം ഉള്‍പ്പെടെ ആ നൂറ്റിരണ്ടോട് ചേര്‍ന്നു നില്‍ക്കുമ്പോള്‍ അതില്‍ ഷാഫി പറമ്പിലിന്റെ പങ്ക് ചെറുതായിരുന്നില്ല.

മത്സരിച്ച പൊതു തെരഞ്ഞെടുപ്പുകളില്‍ എല്ലാം മിന്നുന്ന ജയം.. ആ ജനപ്രീതിക്ക് മുമ്പില്‍ ഇടറി വീണത് പ്രമുഖര്‍.. ഒരിക്കല്‍ താന്‍ വിജയിച്ച സീറ്റ് പിന്നീട് പാര്‍ട്ടിക്കെന്നും ജയിക്കാവുന്ന സീറ്റ് ആക്കി മാറ്റാന്‍ കഴിയുന്ന യുവനേതാവ്..

എന്റെ പ്രസ്ഥാനത്തിന്റെ നേതാവെന്ന് ഏതൊരു പ്രവര്‍ത്തകനും ആരുടെ മുന്നിലും നെഞ്ചുയര്‍ത്തിപിടിച്ചു അഭിമാനത്തോടെ പറയാന്‍ കഴിയുന്ന, ഈ നാടിന്റെ സ്വപ്നതുല്യമായ ഭാവിക്ക് നേതൃത്വം കൊടുക്കാന്‍ കഴിയുന്ന ഒരു യുവ നേതാവ്..

ചേര്‍ത്തുപിടിക്കുന്നുണ്ട് ഓരോ മലയാളിയും ഷാഫിയെന്ന യുവ നേതാവിനെ, ചേര്‍ത്തുപിടിക്കണം ഓരോ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകനും...

വ്യക്തി താല്‍പര്യങ്ങള്‍ക്കപ്പുറം പാര്‍ട്ടിക്കുവേണ്ടി നാടിനുവേണ്ടി സമൂഹത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച ഈ മനുഷ്യനെ.

ഒന്നു മറന്നു പോകരുത് നാം..

ഈ നാട് പ്രതീക്ഷയോടുകൂടി ഏല്‍പ്പിച്ച 102 എന്ന നമ്പര്‍. പത്തുവര്‍ഷത്തെ ദുരിത കാലത്തിനപ്പുറം ഈ നാട് മുന്നേറ്റത്തിന്റെ പാതയിലാണ്.. വ്യക്തി താല്‍പര്യങ്ങള്‍ക്ക് വേണ്ടി നമ്മെ സ്‌നേഹിച്ച, അംഗീകരിച്ച പൊതുജനത്തെ വെറുപ്പിക്കരുത്,പ്ലീസ്... ഇത് ഓരോ സാധാരണ പ്രവര്‍ത്തകന്റെയും മനസ്സിലുള്ള അപേക്ഷയാണ്..

Summary

Congress MLA KM Abhijith Comes Out in Support of Shafi Parambil MP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rahul Gandhi, Akhilesh Yadav
Rahul Gandhi, Akhilesh Yadav
Kunchacko Boban
Congress MLA Bhushan Bara
X

FOLLOW US

ON GOOGLE DISCOVER