300 കോഴിമുട്ട പുഴുങ്ങി തിന്നാല്‍ സൗന്ദര്യം വര്‍ധിക്കുമോ? ശോഭന ജോര്‍ജിന്റെ ചികിത്സാ ചെലവ് തിരിച്ചുപിടിക്കുമോ?; കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് കെ മുരളീധരന്റെ മറുപടി

ഈ മുന്‍ ചെയര്‍മാന്റെ കണ്ടുപിടിത്തം ഔദ്യോഗികമായി ഔഷധി അംഗീകരിച്ചിട്ടുണ്ടോ?.
VP Sajeendran- k muraleedharan
വിപി സജീന്ദ്രന്‍ - കെ മുരളീധരന്‍
Edited By:
Updated on: 
1 min read

തിരുവനന്തപുരം: ഔഷധി ചെയര്‍മാനായിരിക്കെ ശോഭന ജോര്‍ജ് അനധികൃത സൗന്ദര്യ ചികിത്സ നടത്തിയതിനെ കുറിച്ച് നിയമസഭയില്‍ ചോദ്യവുമായി കോണ്‍ഗ്രസ് എംഎല്‍എ വിപി സജീന്ദ്രന്‍. 300 കോഴിമുട്ട പുഴുങ്ങി തിന്നുകയും 3 കിലോ ചെമ്പരത്തിമൊട്ട് ചെവിയില്‍ വയ്ക്കുകയും നെല്ലിക്കയ്ക്ക് പകരം നാരങ്ങാനീരുകൊണ്ട് തളം വയ്ക്കുകയും ചെയ്താല്‍ സൗന്ദര്യം വര്‍ധിക്കുമെന്ന് മുന്‍ ഔഷധി ചെയര്‍മാന്‍ കണ്ടുപിടിച്ചതായി വാര്‍ത്ത കണ്ടു. അതിന് എന്തെങ്കിലും പേറ്റന്റ് കിട്ടിയിട്ടുണ്ടോ?. ഈ മുന്‍ ചെയര്‍മാന്റെ കണ്ടുപിടിത്തം ഔദ്യോഗികമായി ഔഷധി അംഗീകരിച്ചിട്ടുണ്ടോ?. അംഗീകരിച്ചിട്ടില്ലെങ്കില്‍ മുന്‍ ഔഷധി ചെയര്‍മാന്റെ ചികിത്സാ ചെലവ് തിരിച്ചുപിടിക്കുമോ? എന്നായിരുന്നു എംഎല്‍എ നിയമസഭയില്‍ ചോദിച്ചത്.

സാധാരണക്കാര്‍ക്ക് മികച്ച ആയുര്‍വേദ ചികിത്സ ലഭ്യമാക്കാന്‍ വേണ്ടി ആരംഭിച്ച സ്ഥാപനമാണ് ഔഷധിയെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. പല റിസര്‍ച്ചുകളും അവിടെ നടക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലാഭത്തിലും നല്ല രീതിയിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഔഷധി. അവിടെ സൗന്ദര്യ ചികിത്സയ്ക്കല്ല പ്രാധാന്യം. ജനത്തിന്റെ ആരോഗ്യത്തിനാണ്. ഔഷധിയിലെ അനധികൃത സൗന്ദര്യ ചികിത്സയെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. അതില്‍ ഇതുവരെ നടപടികളൊന്നും സ്വീകരിച്ചിട്ടല്ലെന്നും ആരോഗ്യമന്ത്രി കെ മുരളീധരന്‍ മറുപടി നല്‍കി.

കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഔഷധി ചെയര്‍പഴ്‌സന്‍ ശോഭന ജോര്‍ജ്, ഔഷധിയുടെ ആശുപത്രിയില്‍ അനധികൃത സൗന്ദര്യചികിത്സ നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആയുര്‍വേദ രീതികളില്‍നിന്നു മാറിയുള്ള ചികിത്സ ആശുപത്രി രേഖകളിലുണ്ടായിരുന്നില്ല. നിയമാവലി ലംഘിച്ച് മുട്ട, ചെമ്പരത്തിപ്പൂമൊട്ട് തുടങ്ങിയവ ഔഷധിയുടെ ചെലവില്‍ വരുത്തിയെന്നും ചികിത്സയ്ക്ക് ഔഷധിയുടെ ഡോക്ടമാര്‍മാരെ ഉപയോഗപ്പെടുത്തിയെന്നുമാണ് സ്ഥാപനത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുപ്രകാരം ശോഭനയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു.

Summary

Congress MLA VP Sajeendran Raises Question in Assembly Over Sobhana George's Alleged Illegal Beauty Treatments as Oushadhi Chairperson

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com