രാഹുൽ ​ഗാന്ധിയുടെ അയോ​ഗ്യത; കോൺ​ഗ്രസ് ഇന്ന് രാജ്യവ്യാപകമായി 'മൗനസത്യ​ഗ്രഹം' ആചരിക്കും

കോൺ​ഗ്രസ് ഇന്ന് മൗനസത്യ​ഗ്രഹം ആചരിക്കും
രഹുല്‍ ഗാന്ധി/ പിടിഐ
രഹുല്‍ ഗാന്ധി/ പിടിഐ
Updated on: 
1 min read

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയെ പിന്തുണയ്‌ച്ച് കോൺ​ഗ്രസ് ഇന്ന് രാജ്യവ്യാപകമായി 'മൗനസത്യ​ഗ്രഹം' ആചരിക്കും. രാഹുലിനെ അയോഗ്യനാക്കിയ നടപടി ​ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്യാത്ത പശ്ചാത്തലത്തിലാണ് വ്യത്യസ്തമായ സമരമുറയ്‌ക്ക് എഐസിസി ആഹ്വാനം ചെയ്തത്.

തിരുവനന്തപുരത്ത് ​ഗാന്ധിപാർട്ടിലെ ​ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ കേരളത്തിലെ പാർട്ടി നേതാക്കൾ രാവിലെ പത്ത് മണിക്ക് സമരം ആരംഭിക്കും. ബ്ലോക്ക് തലം മുതൽ കെപിസിസി തലം വരെയുള്ള നേതാക്കൾ ഇന്ന് ​ഗാന്ധിപാർക്കിൽ അണിനിരക്കും.  

എന്നാൽ മഴയുടെ പശ്ചാത്തലത്തിൽ ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ നടത്താനിരുന്ന മൗനസത്യാ​ഗ്രഹം ജൂലൈ 16 ലേക്ക് മാറ്റിയതായി കോൺ​ഗ്രസ് പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ അറിയിച്ചു.

മോദി സർക്കാരിന് ഞങ്ങൾക്കെതിരെ എന്ത് തന്ത്രവും പരീക്ഷിക്കാം. എന്നാൽ ജനങ്ങൾക്ക് വേണ്ടി ‍ഞങ്ങൾ ശബ്‍ദം ഉയർത്തുക തന്നെ ചെയ്യും. രാഹുൽ ഗാന്ധിയെന്നും മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഈ ഫാസിസ്റ്റ് ശക്തികളെ ഗാന്ധിയൻ സത്യാഗ്രഹത്തിലൂടെയും അഹിംസയിലൂടെയും നേരിടുമെന്നും വേണുഗോപാൽ ട്വീറ്റ് ചെയ്‌തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com