‘ഷമ്മി തന്നെയാടാ ഹീറോ..’; തരൂരിനെ പ്രശംസിച്ച് ഹൈബി ഈഡൻ, കയ്യടിച്ച് പ്രവർത്തകരും

പോസ്റ്റിനു താഴെ നിരവധി പ്രവർത്തകരാണ് ശശി തരൂരിനെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്
‘ഷമ്മി തന്നെയാടാ ഹീറോ..’; തരൂരിനെ പ്രശംസിച്ച് ഹൈബി ഈഡൻ, കയ്യടിച്ച് പ്രവർത്തകരും
Updated on: 
1 min read

കൊച്ചി; കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂർ എംപിയുടെ പ്രകടനത്തിൽ സന്തോഷം പങ്കുവച്ച് ഹൈബി ഈഡൻ എംപി. ‘ഷമ്മി തന്നെയാടാ ഹീറോ..’ എന്നാണ് ഹൈബി ഫെയ്സ്ബുക്കിൽ കുറിച്ചത്. ശശി തരൂരിനെ പരസ്യമായി പിന്തുണച്ച യുവനേതാക്കളിൽ ഒരാളായിരുന്നു ഹൈബി.

പോസ്റ്റിനു താഴെ നിരവധി പ്രവർത്തകരാണ് ശശി തരൂരിനെ പ്രശംസിച്ചുകൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. തരൂരിനെ പരസ്യമായി എതിർത്ത കേരളത്തിലെ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവും ഉയർത്തുന്നുണ്ട്. എഐസിസി പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റിലും ശശി തരൂരിന്റെ പ്രകടനത്തിന് കയ്യടിക്കാൻ ഹൈബി മറന്നില്ല. ജനാധിപത്യത്തിന്റെ എല്ലാ സൗന്ദര്യവും കവിഞ്ഞൊഴുകിയ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മികച്ച മത്സരം കാഴ്ച്ച ശശി തരൂർ എം. പിയ്ക്കും അഭിനന്ദനങ്ങൾ.- എന്നായിരുന്നു കുറിപ്പ്. 

1,072 വോട്ടുകളാണ് ശശി തരൂർ നേടിയത്. വിവിധ സംസ്ഥാനങ്ങളിലെ നേതൃത്വം മല്ലികാർജുൻ ഖർഗെയ്ക്കു പരസ്യ പിന്തുണ പ്രഖ്യാപിച്ചിട്ടും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് തരൂർ പക്ഷം. പരമാവധി 500 വോട്ടായിരുന്നു തരൂർ ക്യാംപിന്റെ പ്രതീക്ഷ. യുവനിരയുടെ പിന്തുണയിലാണ് തരൂരിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാനായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Minister K Muraleedharan
kerala power crisis
Ebin Paul
Top 5 News Today
X

FOLLOW US

ON GOOGLE DISCOVER