പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോണ്‍ഗ്രസ് പുന:സംഘടന കോടതിയിലേക്ക്; ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം റദ്ദാക്കാന്‍ ഹര്‍ജി

നേതാക്കന്‍മാരുടെ താത്പര്യത്തിന് അനുസരിച്ച് നേതാക്കന്‍മാരെ നിയമിച്ച നടപടി റദ്ദു ചെയ്യണമെന്നും ഹര്‍ജിയില്‍
Published on

കണ്ണൂര്‍:   കോണ്‍ഗ്രസ് പുന: സംഘടനയിലെ തര്‍ക്കം കോടതിയിലേക്ക്. ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം ചോദ്യം ചെയ്തുകൊണ്ട് തളിപ്പറമ്പ് മുന്‍സീഫ് കോടതിയില്‍ ഹര്‍ജി നല്‍കി. കണ്ണൂര്‍ മാടായി ബ്ലോക്ക് ജനറല്‍ സെക്രട്ടറി എവി സനില്‍കുമാര്‍ ആണ് ഹര്‍ജി നല്‍കിയത്. പ്രസിഡന്റുമാരുടെ നിയമനം പാര്‍ട്ടി ഭരണഘടനക്ക് എതിരാണെന്നാണ് പരാതിയില്‍ പറയുന്നത്. 

ബുത്തുതലം മുതല്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് ഭാരവാഹികളെ കണ്ടത്തേണ്ടത്. അത് ലംഘിച്ച് നേതാക്കന്‍മാരുടെ താത്പര്യത്തിന് അനുസരിച്ച് നേതാക്കന്‍മാരെ നിയമിച്ച നടപടി റദ്ദു ചെയ്യണമെന്നും ഹര്‍ജിയില്‍ പറയുന്നു. 

എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com